കവിത 

ചേര്‍ന്നിരിക്കുമ്പോള്‍: പവിത്രന്‍ തീക്കുനിയുടെ കവിത

പവിത്രന്‍ തീക്കുനി

നിന്നോടു ചേര്‍ന്നിരി
ക്കുമ്പോഴൊക്കെയുമെ
ന്നുള്ളില്‍ പാടും
മരിച്ച പക്ഷികള്‍.

നെഞ്ചിടിപ്പിന്നക്കരെയിക്കരെ

ഭ്രാന്തമായ്
തീത്തിറയാടും മഴവില്ലുകള്‍

ആര്‍ത്തിപൂണ്ടക്ഷര
ക്കൂട്ടങ്ങള്‍ കണ്ണിലേ
ക്കുത്സവക്കാവടിയേന്തിനില്‍ക്കും

അജ്ഞാതവാസം
വെടിഞ്ഞുകൊണ്ടുമ്മകള്‍

വിണ്ണിന്‍ കിളിവാതില്‍ തുറന്നു
വയ്ക്കും

മുന്തിരിക്കള്ളുപോല്‍
മൗനം കുടിച്ചൊരു

സ്വപ്നം വഴിതെറ്റിയെത്തും സിരകളില്‍

ഒറ്റ മുറിവില്‍ പുണര്‍ന്നു
മരിക്കുവാന്‍
സജ്ജരായ് നമ്മള്‍
കിതച്ചുനില്‍ക്കേ
ജന്മങ്ങള്‍ കാവ്യമായ്
പീലി നിവര്‍ത്തവേ

ആരുകൊടുത്തതാ
മാഗ്‌നേയമപ്പോള്‍

ആരാരു നമ്മളില്‍
വീണുപിടഞ്ഞാദ്യം
കൂടുവയ്ക്കും
മരിച്ച പക്ഷിയില്‍?

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

പനാമ എണ്ണക്കപ്പലിന് നേരെ ഹൂതി ആക്രമണം; ഇന്ത്യക്കാരുള്‍പ്പെടെയുളളവരെ രക്ഷപ്പെടുത്തി ഇന്ത്യന്‍ നാവികസേന

പത്രമിടാനെത്തിയ കുട്ടിയെ ലൈംഗികമായി ഉപദ്രവിച്ചെന്ന് പരാതി; സിപിഎം ബ്രാഞ്ച് കമ്മിറ്റി അംഗം അറസ്റ്റില്‍

'ശൈലജ ഏതാ ശശികല ഏതാ എന്ന് മനസിലാവുന്നില്ല', വര്‍ഗീയ ടീച്ചറമ്മയെന്നും പരിഹസിച്ച് രാഹുല്‍ മാങ്കൂട്ടത്തില്‍

വെടിക്കെട്ട് ബാറ്റിങ്ങുമായി ഋതുരാജ്; ഹൈദരാബാദിന് 213 റണ്‍സ് വിജയലക്ഷ്യം

ഗുജറാത്ത് തീരത്ത് വന്‍ ലഹരിവേട്ട, 600 കോടിയുടെ ലഹരി മരുന്നുമായി പാക്‌ബോട്ട്, 14 പേര്‍ അറസ്റ്റില്‍