കവിത 

ഇമോജികള്‍

പ്രസാദ് കാക്കശ്ശേരി

കൂട്ടുപിരിഞ്ഞെട്ടു വര്‍ഷം കഴിഞ്ഞവള്‍ 
വാട്സാപ്പയച്ചു - നിറവൊത്ത ജീവിതം
കുട്ടികള്‍, വാര്‍ഷികാഘോഷം, മധുരം മുറിക്കല്‍ 
ചേട്ടനോടൊത്തെടുത്തതാം 'സെല്‍ഫി'കള്‍ 

ഒറ്റയായ്, അറ്റുപോയതോ, മറ്റ്
തെറ്റ് പറ്റിയ തോന്നലോ, കുറ്റബോധമോ
ചെറ്റ് നിശ്ചയമില്ലാത്ത, അറ്റമില്ലാത്ത
പറ്റ് വീട്ടാത്ത പുസ്തകം പോലെ ഞാന്‍ 

എങ്ങനെ പ്രത്യഭിവാദനം, വിരല്‍ തൊ-
ട്ടെങ്ങുമില്ലാത്ത പരിഭ്രമ ഗദ്ഗദം
വേണ്ട വാക്കുകള്‍, വിരല്‍ വെച്ചെടു-
ക്കേണ്ട, നിയതഭാവമാം വ്യഞ്ജന മതിയിനി-

ചിരിതരം പോലെ മഞ്ഞപ്പിമോജികള്‍
വരിനിന്നു തുള്ളും, പതിയാന്‍ മിടിക്കും
കൊഞ്ഞപ്പ് മുഞ്ഞികള്‍, ചരാചര സങ്കേത-
മാര്‍ന്നടയാളങ്ങള്‍, മടിപ്പേച്ചടുക്കുകള്‍.

ഉടക്കീ നീലക്കുട; അതില്‍ വീഴാന്‍
തുടിക്കും ഇരുതുള്ളി, കുടക്കൂട്ട് ആണ്‍തുണ
ഭാവാര്‍ത്ഥമൊന്നായ് നിവര്‍ത്തുന്നു
പൂര്‍ണ്ണമായ് ഒറ്റ ഞെക്കില്‍ ഇമോജിയില്‍ 

ക്ഷമിക്കണേ ധ്വനികാവ്യമല്ല വാട്‌സപ്പുടക്കുകള്‍
വിനിമയക്കുട ചുരുക്കിവെച്ചേക്കു നീ...

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

തലയോട്ടി പൊട്ടിയത് മരണ കാരണം, ശരീരത്തില്‍ സമ്മര്‍ദമേറ്റിരുന്നു; കൊച്ചിയിലെ നവജാത ശിശുവിന്റെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്

'അമ്മ ഏല്‍പ്പിച്ച ദൗത്യം, അമേഠിയും റായ്ബറേലിയും എന്റേതാണ്'; വൈകാരിക പ്രതികരണവുമായി രാഹുല്‍ ഗാന്ധി

ഡ്രൈവിങ് ടെസ്റ്റ് പരിഷ്കരണത്തില്‍ ഇളവ്; പ്രതിദിന ലൈസന്‍സ് 40 ആക്കും, ​ഗതാ​ഗത വകുപ്പിന്റെ സർക്കുലർ നാളെ

ഗീതു മോഹൻദാസ് ചിത്രം 'ടോക്സിക്കി'ൽ നിന്ന് കരീന കപൂർ പിന്മാറി

പാലക്കാട് മേഖല തിരിച്ച് വൈദ്യുതി നിയന്ത്രണം, രാത്രി ഏഴിനും ഒരു മണിക്കും ഇടയില്‍