കവിത 

കുഞ്ഞിനും എനിക്കുമിടയിലെ കിളി

ഒ. അരുണ്‍കുമാര്‍

നോട്ടം പിഴച്ച് തൊടുന്നിടം.

എവിടെ എപ്പോള്‍ എന്നു പറയാനാകാതെ
കിളിച്ചുണ്ടു കണ്ണിനുള്ളില്‍ രേഖപ്പെടുത്തും സമയം.

ഇത് ചോരക്കുഞ്ഞിന്‍ കണ്ണുകള്‍
ഇത് കണ്ണിനുള്ളാലേ പായും ചിറകടി,
ബുള്‍ബുള്‍ പക്ഷി.

പക്ഷികള്‍ക്കുള്ളിലെ പ്രാചീനലിപി
കൂ എന്ന് ഉദയം
കൂ എന്ന് അസ്തമയം.
കൂകൂ കൂകൂ കുകുകു കൂ
കുക്കൂ കുക്കൂ കുക്കുക്കു കൂ
കുകുകൂ കുകുകൂ കുകുകുക്കു കൂ

നിന്റെ കൊക്കുകള്‍ സുന്ദരമെന്ന വ്യാജം
ഞാനിപ്പോള്‍ എഴുതാന്‍ തുടങ്ങി.

കുട്ടിയായിരിക്കെ ഒരുനാള്‍ കൊയ്ത്തിന് പുഞ്ചയില്‍ നിനക്കിഷ്ടപ്പെട്ട കതിരുകളില്‍ വലയിട്ട് ഞാനിരുന്നതിന്റെ പൊള്ളയായ നിമിഷങ്ങള്‍ നടുക്കങ്ങള്‍ ചുണ്ടായചുണ്ടുകളില്‍ പകര്‍ന്ന് ഈ നേരം എന്റെ വേദനകളെല്ലാം പങ്കുവയ്ക്കെ, 

കണ്ണുനീറിക്കരയാതെ കുഞ്ഞേ,
നീ കഴിക്കേണ്ട മരുന്നുകള്‍ 
ഞാന്‍ കഴിക്കാം.
എന്‍ മുല 
മതിയാകുവോളം നീ കുടിക്കൂ.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ഇപിക്കെതിരെ നടപടിയില്ല, നിയമനടപടി സ്വീകരിക്കാന്‍ പാര്‍ട്ടി നിര്‍ദേശം; ദല്ലാളുമായി ബന്ധം അവസാനിപ്പിക്കണം

അമിത് ഷാ സഞ്ചരിച്ച ഹെലികോപ്റ്ററിന് നിയന്ത്രണം നഷ്ടപ്പെട്ടു? വിഡിയോ

ഇ പിയെ തൊടാന്‍ സിപിഎമ്മിനും മുഖ്യമന്ത്രിക്കും ഭയം, മുഖ്യമന്ത്രി എവിടെ വെച്ചാണ് ജാവഡേക്കറെ കണ്ടതെന്ന് വ്യക്തമാക്കണം: വി ഡി സതീശന്‍

ദൈവങ്ങളുടെ പേരില്‍ വോട്ട്, മോദിയെ തെരഞ്ഞെടുപ്പില്‍ അയോഗ്യനാക്കണമെന്ന ഹര്‍ജി തള്ളി

നാല് മണിക്കൂര്‍ വ്യായാമം, എട്ട് മണിക്കൂര്‍ ഉറക്കം; മികച്ച ആരോഗ്യത്തിന് ചെയ്യേണ്ടത്?