കവിത 

...പോലെ...; സുനിലന്‍ കായലരികത്ത് എഴുതിയ കവിത

സുനിലന്‍ കായലരികത്ത്

രച്ച വേനലില്‍
പച്ച തേടി
പലായനം ചെയ്യുന്ന
വരയന്‍ കുതിരകളെപ്പോലെ
പായുന്ന വണ്ടികള്‍

ഇടയില്‍
കാലൊടിഞ്ഞ്
ഞൊണ്ടിയോടുന്ന
കാട്ടെരുമയെപ്പോലെ
ഒരു ട്രാന്‍സ്പോര്‍ട്ട് ബസ്

പുഴ മുറിക്കുന്ന പ്രാണനെ
കവരാന്‍
പതിയിരിക്കുന്ന മുതലയെപ്പോലെ
വെഹിക്കിള്‍ ഡിപ്പാര്‍ട്ട്‌മെന്റിന്റെ
വെള്ള ജീപ്പ്

മണ്ണില്‍ മണത്ത്
മണത്ത് മണത്ത്  
ചാടിയോടുന്ന
പന്നികളെപ്പോലെ
ഓട്ടോകള്‍

നിഴല്‍ കീറി ഉണക്കാ
നിട്ടത്‌പോലെ
ഒരു പോസ്റ്റിന്റെ തണല്‍

വെയില്‍ വിരിച്ച ചാക്കില്‍
ചിതറിവീണ ചോരപോലെ
വെള്ളമുണങ്ങാത്ത ചീര

കോമ്പലയില്‍ കോര്‍ത്ത
ചത്ത വരാലുകള്‍പോലെ
ഒരുമിച്ച് കെട്ടിയ പയറുകള്‍

നെഞ്ചിലേക്കൂതി
കനലണയ്ക്കാന്‍ നോക്കുന്ന
പോലെ
വിയര്‍പ്പാറ്റുന്നൊരമ്മ

പകല്‍പോലെ
വ്യക്തം.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

പനാമ എണ്ണക്കപ്പലിന് നേരെ ഹൂതി ആക്രമണം; ഇന്ത്യക്കാരുള്‍പ്പെടെയുളളവരെ രക്ഷപ്പെടുത്തി ഇന്ത്യന്‍ നാവികസേന

പത്രമിടാനെത്തിയ കുട്ടിയെ ലൈംഗികമായി ഉപദ്രവിച്ചെന്ന് പരാതി; സിപിഎം ബ്രാഞ്ച് കമ്മിറ്റി അംഗം അറസ്റ്റില്‍

'ശൈലജ ഏതാ ശശികല ഏതാ എന്ന് മനസിലാവുന്നില്ല', വര്‍ഗീയ ടീച്ചറമ്മയെന്നും പരിഹസിച്ച് രാഹുല്‍ മാങ്കൂട്ടത്തില്‍

വെടിക്കെട്ട് ബാറ്റിങ്ങുമായി ഋതുരാജ്; ഹൈദരാബാദിന് 213 റണ്‍സ് വിജയലക്ഷ്യം

ഗുജറാത്ത് തീരത്ത് വന്‍ ലഹരിവേട്ട, 600 കോടിയുടെ ലഹരി മരുന്നുമായി പാക്‌ബോട്ട്, 14 പേര്‍ അറസ്റ്റില്‍