കവിത 

'ഹേ ശരീര!'- കെ.എ. ജയശീലന്‍ എഴുതിയ കവിത

കെ.എ. ജയശീലന്‍

നിജമായ കാലത്തില്‍
നില്‍ക്കുന്നു, നീ ശരീര!
ഇളക്കുന്നില്ല നിന്നെ,
വഴി തെറ്റിക്കുന്നില്ല,
മനസ്സിന്‍ വികൃതികള്‍.

മനസ്സ് ലോകത്തിനെ
അങ്ങങ്ങു മാത്രം തൊടും
പുല്‍ച്ചാടന്‍, അതിന്‍ കാലം
കേവലം കഥാകാലം.
നിര്‍ത്താതെ, നിരന്തരം-
നിസ്സഹായമായ്, തുലോം
അസ്വതന്ത്രമായ്- അതു
കഥകള്‍ കൊരുക്കെ, ആ
ചലനങ്ങള്‍ക്ക് പിന്നില്        
ഒളിച്ചുകടക്കുന്ന
കാലത്തെ കാണ്മീലത്.
'സമയ'മില്ല കാണാന്‍
കാലത്തെ, മനസ്സിന്.

(ഒരു ഞെട്ടലോടെ ഞാന്‍
ചോദിച്ചു: എന്നാണെന്റെ       
മുടികള്‍ നരച്ചതു?!)

അപ്പൊഴൊക്കെയും എന്നാല്
നീ തനോ! ഗണിക്കുന്നു
നിമിഷങ്ങളോരോന്നും
കോശകോശത്തില്‍, ഓരോ
ഞരമ്പിന്‍ മിടിപ്പിലും.

(ഇപ്പീടികയില്‍ നല്ല
കണക്കെഴുത്തുകാരന്‍-
അലസന്‍ ഉടമസ്ഥന്‍!)

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

പനാമ എണ്ണക്കപ്പലിന് നേരെ ഹൂതി ആക്രമണം; ഇന്ത്യക്കാരുള്‍പ്പെടെയുളളവരെ രക്ഷപ്പെടുത്തി ഇന്ത്യന്‍ നാവികസേന

പത്രമിടാനെത്തിയ കുട്ടിയെ ലൈംഗികമായി ഉപദ്രവിച്ചെന്ന് പരാതി; സിപിഎം ബ്രാഞ്ച് കമ്മിറ്റി അംഗം അറസ്റ്റില്‍

'ശൈലജ ഏതാ ശശികല ഏതാ എന്ന് മനസിലാവുന്നില്ല', വര്‍ഗീയ ടീച്ചറമ്മയെന്നും പരിഹസിച്ച് രാഹുല്‍ മാങ്കൂട്ടത്തില്‍

വെടിക്കെട്ട് ബാറ്റിങ്ങുമായി ഋതുരാജ്; ഹൈദരാബാദിന് 213 റണ്‍സ് വിജയലക്ഷ്യം

ഗുജറാത്ത് തീരത്ത് വന്‍ ലഹരിവേട്ട, 600 കോടിയുടെ ലഹരി മരുന്നുമായി പാക്‌ബോട്ട്, 14 പേര്‍ അറസ്റ്റില്‍