കവിത 

'ചൂര'- കുരീപ്പുഴ ശ്രീകുമാര്‍ എഴുതിയ കവിത

കുരീപ്പുഴ ശ്രീകുമാര്‍

പൂവരശ് പൂത്തകാലം
പാറിവന്ന ചെമ്പരുന്ത്
ചെമ്പരുന്തിന്‍ കൊക്കിലൊരു
ചൂരക്കുഞ്ഞിന്‍ കണ്ണുനീര്

കണ്ണുനീരില്‍ വന്‍കടലില്‍
ജീവിക്കാത്ത ബാല്യകാലം
ബാല്യകാലക്കാഴ്ചകളില്‍
കപ്പലിലെ വലക്കാര്

വലക്കാരില്‍ വീടുവിട്ട
സങ്കടത്തിന്‍ കുപ്പിയേറ്
കുപ്പിയേറേറ്റൊടുങ്ങീല്ല
ആഴിയിലെ പൂഴിമീന്

മീനിന്റെ കണ്ണുകളില്‍
കപ്പലില്ല കടലില്ല
കടലിന്റെ ജലമജ്ജ
കൊടുങ്കാറ്റെ പ്രണയിച്ചു

പ്രണയത്തിന്‍ മാന്ത്രികത
പിണഞ്ഞപ്പോള്‍ കരക്കെത്തി
കരക്കിപ്പോള്‍ ചൂരക്കുഞ്ഞും
കപ്പലിന്റെ കാലുകളും

കാലുകാണാന്‍ പരുന്തെത്തി
പരുന്തിന്മേല്‍ ചൂരക്കുഞ്ഞ്
ചൂരക്കുഞ്ഞിന്‍ കണ്ണുകളില്‍
പൂവരശിന്‍ സ്വര്‍ണ്ണപ്പൂവ്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

നടി കനകലത അന്തരിച്ചു

50 രൂപ പ്രതിഫലത്തില്‍ തുടങ്ങിയ കലാജീവിതം, ഷക്കീല ചിത്രങ്ങളില്‍ വരെ അഭിനയം; കനകലത വേഷമിട്ടത് 350ലേറെ ചിത്രങ്ങള്‍

മേയര്‍ ആര്യാരാജേന്ദ്രനും എംഎല്‍എക്കുമെതിരെ ജാമ്യമില്ലാക്കേസ്

ഇറാനിയന്‍ ബോട്ട് കസ്റ്റഡിയിലെടുത്ത് കോസ്റ്റ് ഗാര്‍ഡ്‌-വീഡിയോ

ആവശ്യമായ സംവരണം തരാം, ഭരണഘടന സംരക്ഷിക്കാനാണ് പോരാട്ടം: രാഹുല്‍ ഗാന്ധി