കവിത 

'ചിത്രകാരന്‍'- ശാന്തന്‍ എഴുതിയ കവിത

ശാന്തന്‍

സൂര്യന്‍ പച്ചയാല്‍
വരച്ചു ഭൂമിയെ
നീല വിതറി
ആകാശത്ത്.
പച്ച നിറച്ചു
കടലില്‍

മഴവില്ലിനാല്‍
കുത്തിവരച്ചു
പൂക്കളെ

മഞ്ഞയിറ്റിച്ചു
പ്രഭാതത്തില്‍
വെളുപ്പ് കുഴച്ചു
മധ്യാഹ്നത്തില്‍
ചുവപ്പു ചാറിച്ചു
സന്ധ്യയില്‍

പേരില്ലാത്ത നിറം കൊടുത്തു
ജലത്തിന്
കാറ്റിന്

മഴയുടെ വില്ലാല്‍ 
ഏഴ് നിറങ്ങളുടെ
അസ്ത്രം തൊടുത്ത്
ചിരിക്കുന്നു സൂര്യന്‍.

ചിത്രീകരണം: സചീന്ദ്രൻ കാറഡുക്ക

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സ്‌പോട്ട് ബുക്കിങ് ഇല്ല; ശബരിമലയില്‍ അയ്യപ്പ ദര്‍ശനത്തിന് ഓണ്‍ലൈന്‍ ബുക്കിങ് മാത്രം

തൃഷ@41; താരസുന്ദരിയുടെ മികച്ച അഞ്ച് സിനിമകൾ

ചാമ്പ്യന്‍സ് ട്രോഫി ഒഴിവാക്കിയാല്‍ പ്രത്യാഘാതങ്ങള്‍ നേരിടേണ്ടിവരും'; ഇന്ത്യക്ക് മുന്നറിയിപ്പുമായി മുന്‍ പാക് താരം

ബസില്‍ ചാടിക്കയറി, പിടിവിട്ട് വീണു; തലയിലൂടെ ചക്രം കയറിയിറങ്ങി മധ്യവയസ്‌കന് ദാരുണാന്ത്യം

ജാക്കറ്റിലും ലെഗ്ഗിന്‍സിലും സ്വര്‍ണം ഒളിപ്പിച്ചു കടത്തി; അഫ്ഗാന്‍ നയതന്ത്ര ഉദ്യോഗസ്ഥ മുംബൈയില്‍ പിടിയില്‍