കവിത 

'ആര്‍ദ്രം'- സുജിത്കുമാര്‍ എഴുതിയ കവിത

സുജിത് കുമാര്‍

ലോകമേ നിന്നോടുള്ളതിയാമലിവിനാല്‍
ഞാനൊരു തൊട്ടാവാടിച്ചെടിയായ്
പിറക്കുന്നു.

എന്റെയല്ലത്, വേദന,
ലോകത്തിന്‍ ചില്ലുമേനി
യെങ്ങോ വിണ്ടു ഞരങ്ങുന്നതിന്‍ മുന്‍പെ
തൊട്ടറിയുന്നുള്ളാലുടലിനാലൊ,
ട്ടുലയുന്നു ശലഭച്ചിറകുപോല്‍.
ഏതോ നേര്‍ത്തതാം വേദനാതന്ത്രിയാല്‍
നീയെന്റെ ഗീതമായുള്ളില്‍ പിണയുന്ന,
തിന്‍ ലോലസ്പന്ദത്താല്‍
മീട്ടിടുന്നന്യോന്യം.

ഞാനുണരുന്നതിന്‍മുന്‍പു നീയുണരുമോ
നീയുണരുമ്പഴേ ഞാനുണരുമോ...

കെട്ടുപിണഞ്ഞുകിടക്കുവാനിഷ്ടമേ
യിപ്രപഞ്ചത്തിനിറ്റുതുടിപ്പിനേമ,
ത്രമാത്രമനുഭവിക്കുന്നതി,
ന്നാര്‍ദ്രസംഗീതനൃത്തമാണെപ്പോഴു
മീയുടല്‍പ്പൂവാല്‍ നിര്‍ന്നിദ്രമായ്.

ചിത്രീകരണം: സചീന്ദ്രൻ കാറഡുക്ക

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

വൈദ്യുതി നിലച്ചു; നാട്ടുകാര്‍ രാത്രി കെഎസ്ഇബി ഓഫീസ് ആക്രമിച്ചു

'എന്നെ തോൽപ്പിക്കുന്ന ആളെ കല്ല്യാണം കഴിക്കും'- പുരുഷ താരങ്ങളെ ​ഗോദയിൽ മലർത്തിയടിച്ച ഹമീദ ബാനു

'നാട്ടു നാട്ടു'വിലെ സിഗ്നേച്ചര്‍ സ്റ്റെപ്പ് ലോകം ഏറ്റെടുത്തു; നൃത്തസംവിധായകനെ ആരും ആഘോഷിച്ചില്ലെന്ന് ബോസ്കോ മാർട്ടിസ്

അക്കൗണ്ട് ഉടമയുടെ പണം സൂക്ഷിക്കേണ്ടത് ബാങ്കിന്റെ ബാധ്യത; നഷ്ടപ്പെട്ട തുകയും നഷ്ടപരിഹാരവും നല്‍കാന്‍ ഉപഭോക്തൃകമ്മീഷന്‍ വിധി

കൊല്‍ക്കത്തയില്‍ സൂപ്പര്‍ പോര്; ഐഎസ്എല്‍ ഗ്രാന്‍ഡ് ഫിനാലെ ഇന്ന്