നിലപാട്

ജലന്ധര്‍ ബിഷപ്പിന്റെ ബന്ധുക്കള്‍ ഭീഷണിപ്പെടുത്തുന്നു: കന്യാസ്ത്രീയുടെ സഹോദരി

സമകാലിക മലയാളം ഡെസ്ക്

കോട്ടയം: ജലന്ധര്‍ ബിഷപ്പിന്റെ ബന്ധുക്കളില്‍ നിന്നും സഹപ്രവര്‍ത്തകരില്‍ നിന്നും ഭീഷണിയുണ്ടെന്ന് പീഡനത്തിനിരയായ കന്യാസ്ത്രീയുടെ സഹോദരി.വിധവയായ സഹോദരിയുടെ മകനെയും സഹോദരനെയും ഇല്ലായ്മ ചെയ്യുമെന്നായിരുന്നു ഭീഷണി. കേസ് അവസാനിപ്പിക്കാത്തതിനാല്‍ തനിക്കെതിരെ കള്ളകേസ് നല്‍കിയെന്ന് കന്യാസ്ത്രീയുടെ സഹോദരനും ആരോപിച്ചു. സഭയ്ക്ക് പണവും സ്വാധീനവും ഉണ്ടെന്ന് ഭീഷണിപ്പെടുത്തിയതായും സഹോദരി പറഞ്ഞു. 


കടുത്ത വിശ്വാസികളായതിനാല്‍ സഭയ്ക്കുള്ളില്‍ തന്നെ പ്രശ്‌നം തീര്‍ക്കാന്‍ പരമാവധി ശ്രമിച്ചു. ഇതിനിടെയാണ് ഭീഷണിയും കള്ളപ്പരാതികളും ഉണ്ടായത്. ബിഷപ്പിനെതിരായി കന്യാസ്ത്രീ സ്വീകരിച്ച നിലപാട് മാറ്റിയെടുക്കാന്‍ കുടുംബത്തിലെ മറ്റുള്ള സന്യസ്തര്‍ക്കും സമ്മര്‍ദമുണ്ട്. 

ജലന്ധര്‍ രൂപത പി.ആര്‍.ഒ. ഫാദര്‍ പീറ്റര്‍ കാവുംപുറമാണ് കന്യാസ്ത്രീയുടെ സഹോദരനെതിരെ പരാതി നല്‍കിയത്. പരാതിയുടെ അടിസ്ഥാനത്തില്‍ നാളെ ജലന്ധര്‍ സെന്‍ട്രല്‍ അസിസ്റ്റന്റ് കമ്മിഷണര്‍ ഓഫീസില്‍ ഹാജരാകാന്‍ നിര്‍ദേശിക്കുന്ന കത്ത് മാധ്യമങ്ങള്‍ക്ക് ലഭിച്ചു. അഭിഭാഷകന്റെ നിര്‍ദേശ പ്രകാരം പൊലീസില്‍ പരാതി നല്‍കുമെന്നും കുടുംബം അറിയിച്ചു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

പൂനം മഹാജനെ തഴഞ്ഞു; മുംബൈ ഭീകാരക്രമണ കേസ് പബ്ലിക്ക് പ്രോസിക്യൂട്ടറെ സ്ഥാനാര്‍ഥിയാക്കി ബിജെപി

മനസു തുറന്ന് ആടൂ; മാനസിക സമ്മര്‍ദ്ദം കാറ്റില്‍ പറത്താം

വയനാട്ടിൽ വീണ്ടും കടുവയുടെ ആക്രമണം; 2 പശുക്കളെ കൊന്നു

കറിക്ക് ​ഗുണവും മണവും മാത്രമല്ല, പുറത്തെ ചൂട് ചെറുക്കാനും ഉള്ളി സഹായിക്കും

റീ റിലീസിൽ ഞെട്ടിച്ച് ​'ഗില്ലി'; രണ്ടാം വരവിലും റെക്കോർഡ് കളക്ഷൻ