പ്രവാസം

ഇടനിലക്കാരന്‍ കൊലപ്പെടുത്തിയ ലൈംഗിക തൊഴിലാളിയുടെ മൃതദേഹം നശിപ്പിക്കാന്‍കൂട്ടുനിന്നു; നാലുപേര്‍ക്ക് ദുബായിയില്‍ ഒരു വര്‍ഷം തടവ് ശിക്ഷ 

സമകാലിക മലയാളം ഡെസ്ക്

ദുബായി: ഇടനിലക്കാരന്‍ കൊലപ്പെടുത്തിയ ലൈംഗിക തൊഴിലാളിയുടെ മൃതദേഹം നശിപ്പിച്ചു കളയാന്‍ കൂട്ടുനിന്ന നാലുപേര്‍ക്ക് ദുബായ് കോടതി ഒരു വര്‍ഷം വീതം തടവ് ശിക്ഷ വിധിച്ചു. പാകിസ്ഥാനില്‍ നിന്നും കടത്തി കൊണ്ടുവന്ന 19വയസ്സുകാരിയെ കൊന്ന ഇടനിലക്കാരനെ സഹായിച്ച കുറ്റത്തിനാണ് ഇവരെ ശിക്ഷിച്ചത്. 

19വയസ്സുകാരി മനുഷ്യക്കടത്ത് സംഘത്തിന്റെ കെണിയില്‍ പെട്ടാണ് പാകിസ്ഥാനില്‍ നിന്നും ദുബായിയിലെത്തിയത്.കഴിഞ്ഞ വര്‍ഷമാണ് കൊലപാതകം നടന്നത്. ഇടനിലക്കാരന്റെയരികില്‍ നിന്നും രക്ഷപ്പെടാന്‍ശ്രമിച്ച
യുവതിയെ ഇടനിലക്കാരന്‍ കൊല്ലുകയായിരുന്നു. കൊലപാതക ശേഷം ഇയാള്‍ നാടുവിട്ടു. തുടര്‍ന്ന് മൃതദേഹം നശിപ്പിക്കാന്‍ ശ്രമിച്ച ഇയാളുടെ കൂട്ടുകാര്‍ പൊലീസ് പിടിയിലാകുകയായിരുന്നു. മൃതദേഹം നശിപ്പിക്കാനായി ബാഗിലാക്കി കാറില്‍ കൊണ്ടുപോകവെയായിരുനനു ഇവര്‍ പൊലീസ് പിടിയിലായത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സ്വതന്ത്ര എംഎല്‍എമാര്‍ പിന്തുണ പിന്‍വലിച്ചു; ഹരിയാനയിൽ ബിജെപി സർക്കാർ തുലാസിൽ

മുഖ്യമന്ത്രിയുടെ വിദേശ യാത്ര; നാളത്തെ മന്ത്രിസഭാ ​യോ​ഗം മാറ്റിവെച്ചു

കുന്നംകുളത്ത് ബസും ബൈക്കും കൂടിയിടിച്ചു; യുവാവിന് ദാരുണാന്ത്യം

ട്രെയിനിൽ നിന്നു വീണ് യാത്രക്കാരന് ദാരുണാന്ത്യം, ആളെ തിരിച്ചറിഞ്ഞിട്ടില്ല

റഷ്യന്‍ മനുഷ്യക്കടത്ത്; രണ്ട് പേര്‍ അറസ്റ്റില്‍, പിടിയിലായത് മുഖ്യഇടനിലക്കാർ