പ്രവാസം

സൗദിയില്‍ ചെറുകിട സ്ഥാപനങ്ങളിലും നിതാഖാത് വരുന്നു; മലയാളികള്‍ക്ക് തിരിച്ചടിയാകും

സമകാലിക മലയാളം ഡെസ്ക്

റിയാദ്: സൗദി അറേബ്യയില്‍ ചെറുകിട സ്ഥാപനങ്ങളിലേക്കും സ്വദേശിവത്കരണം വരുന്നു. സെപ്റ്റംബര്‍ മുതല്‍ ചെറുകിട സ്ഥാപനങ്ങളിലും നിതാഖാത് ബാധകമാക്കാനാണ് സൗദി ഭരണകൂടത്തിന്റെ നീക്കം. 

പരിഷ്‌കരിച്ച നിതാഖാത് സെപ്റ്റംബര്‍ മുതല്‍ നിലവില്‍ വരുമെന്ന് സൗദി തൊഴില്‍ മന്ത്രാലയം നേരത്തെ പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ ചെറുകിട സ്ഥാപനങ്ങളേയും ഇതില്‍ ഉള്‍പ്പെടുത്തുമെന്നത് സംബന്ധിച്ച് സൂചനകളുണ്ടായിരുന്നില്ല. നിലവില്‍ പത്തില്‍ കൂടുതല്‍ ജീവനക്കാരുള്ള സ്വകാര്യ സ്ഥാപനങ്ങള്‍ക്കാണ് നിതാഖാത്  ബാധകം. എന്നാലിപ്പോള്‍ അഞ്ച് മുതല്‍ ഒന്‍പത് വരെ ജീവനക്കാരുള്ള സ്വകാര്യ സ്ഥാപനങ്ങളിലും ഇത് ബാധകമാനാക്കാനാണ് നീക്കം. 

കൂടുതല്‍ സ്വദേശികള്‍ക്ക് സ്വകാര്യ മേഖലയില്‍ തൊഴില്‍ ലഭിക്കുന്നതിന് വേണ്ടിയാണ് നിതാഖാത് പരിഷ്‌കരിച്ചത്. പരിഷ്‌കരിച്ച നിതാഖാത് സെപ്റ്റംബര്‍ മൂന്നിന് നിലവില്‍ വരും. 

500 മുതല്‍ 2999 ജീവനക്കാര്‍ വരെയുള്ള നിര്‍മാണ കമ്പനികളില്‍ നൂറ് ശതമാനവും പ്രാദേശികരായിരിക്കണം എന്ന നിര്‍ദേശവും പരിഷ്‌കരിച്ച നിതാഖത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. രാജ്യത്തിന്റെ സാമ്പത്തിക പുരോഗതിക്കും, പൗരന്മാര്‍ക്ക് കൂടുതല്‍ തൊളിലവസരങ്ങള്‍ സൃഷ്ടിക്കുന്നതിനും വേണ്ടിയാണ് സൗദിയുടെ നീക്കം. 

സ്ഥാപനങ്ങളിലെ സ്വദേശി ജീവനക്കാരുടെ എണ്ണം, സ്വദേശി ജീവനക്കാരുടെ ശരാശരി വേതനം, വനിതാ ജീവനക്കാരുടെ എണ്ണം എന്നിവ പരിഗണിച്ച് സ്ഥാപനങ്ങള്‍ക്ക് പോയിന്റ് നല്‍കും. ഈ പോയിന്റിന്റെ അടിസ്ഥാനത്തിലായിരിക്കും സ്ഥാപനങ്ങള്‍ക്ക് പ്രത്യേക പാരിതോഷികങ്ങളും, ഇളവുകളും നല്‍കുക. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സ്വതന്ത്ര എംഎല്‍എമാര്‍ പിന്തുണ പിന്‍വലിച്ചു; ഹരിയാനയിൽ ബിജെപി സർക്കാർ തുലാസിൽ

കോൺ​ഗ്രസിന് എതിരായ ബിജെപി വീഡിയോ നീക്കണം; എക്സിനോട് തെരഞ്ഞെടുപ്പ് കമ്മീഷൻ

എൻസിഇആർടി പാഠ പുസ്തകം വ്യാജമായി അച്ചടിച്ചു; കൊച്ചിയിൽ 2 സ്വകാര്യ സ്ഥാപനങ്ങൾക്കെതിരെ കേസ്

'ബാക്കി അണ്ണൻ നോക്കിക്കോളാം'; 'ആവേശം' ഒടിടിയിലേക്ക്, മെയ് ഒൻപതു മുതൽ ആമസോൺ പ്രൈമിൽ

മക്ഗുര്‍ക് തുടങ്ങി സ്റ്റബ്‌സ് പൂര്‍ത്തിയാക്കി; രാജസ്ഥാന് 222 റണ്‍സ് ലക്ഷ്യം നല്‍കി ഡല്‍ഹി