പ്രവാസം

സൗദിയില്‍ സ്‌കൂളില്‍ വെടിവെയ്പ്; രണ്ടു മരണം

സമകാലിക മലയാളം ഡെസ്ക്

റിയാദ്:സൗദി അറേബ്യയുടെ തലസ്ഥാനം റിയാദില്‍ ഇന്‍ര്‍നാഷ്ണല്‍ സ്‌കൂളില്‍ വെടിവെയ്പ്പ്. രണ്ടുപേര്‍ മരിച്ചു. കിങ്ഡം ഇന്‍ര്‍നാഷ്ണല്‍ സ്്കൂളിലാണ് വെടിവെയ്പ് നടന്നത്. പ്രിന്‍സിപ്പലും അധ്യാപകനുമാണ് കൊല്ലപ്പെട്ടത്. യു.എസ്. പൗരത്വമുള്ള പലസ്തീന്‍കാരനായ പ്രിന്‍സിപ്പലും സൗദി സ്വദേശിയായ അധ്യാപകനുമാണ് മരിച്ചത്. സ്‌കൂളില്‍നിന്ന്‌ പുറത്താക്കിയ അധ്യാപകനാണ് അക്രമം നടത്തിയത്. നാല് വര്‍ഷം മുമ്പ് ഇറാഖ് സ്വദേശിയായ ഇയ്യാളെ പുറത്താക്കിയിരുന്നു. 

റംസാന്‍ പ്രമാണിച്ച് സ്‌കൂളിന് അവധി ആയതിനാല്‍ കുട്ടികള്‍ക്ക് അപകടം സംഭവിച്ചില്ല. സൗദി രാജകുടുംബാംഗമായ പ്രിന്‍സ് അല്‍ വലീദ് ബിന്‍ തലാലിന്റെ ഉടമസ്ഥതയിലുള്ള കിങ്ഡം ഹോള്‍ഡിങ് കമ്പനി നടത്തുന്ന സ്‌കൂളാണ് കിങ്ഡം ഇന്‍ര്‍നാഷ്ണല്‍ സ്‌കൂള്‍.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'അവര്‍ക്ക് ദക്ഷിണേന്ത്യയെ പ്രത്യേക രാജ്യമാക്കണം'- ഇന്ത്യ സഖ്യത്തിനെതിരെ മോദി

ഓപ്പണറായി അതിവേഗം! രാഹുലിന് റെക്കോര്‍ഡ്, എലൈറ്റ് പട്ടികയില്‍

'കള്ളക്കടൽ'- ഉയർന്ന തിരമാല, കടലാക്രമണ സാധ്യത

കരുത്തായത് രാഹുലും ദീപക്കും; രാജസ്ഥാന് മുന്നില്‍ 198 റണ്‍സ് ലക്ഷ്യം വച്ച് ലഖ്‌നൗ

വമ്പന്‍ താരനിര; തിയറ്റർ വിറപ്പിക്കാൻ 'കൽക്കി 2898 എഡി' എത്തുന്നു, പ്രഭാസ് ചിത്രത്തിന്റെ റിലീസ് തിയതി പ്രഖ്യാപിച്ചു