പ്രവാസം

ഖത്തര്‍ അനുകൂല പോസ്റ്റിടുന്നവര്‍ക്ക് യുഎഇയില്‍ 15 വര്‍ഷം വരെ തടവ് 

സമകാലിക മലയാളം ഡെസ്ക്

അബുദാബി: ഖത്തര്‍ വിഷയവുമായി ബന്ധപ്പെട്ട് രാജ്യങ്ങളെ അനുകൂലിച്ചും പ്രതികൂലിച്ചും പോസ്റ്റിടുന്നവര്‍ അല്‍പം ശ്രദ്ധിക്കണം. യുഎഇയില്‍ സാമൂഹ്യമാധ്യമങ്ങള്‍ കനത്ത നിരീക്ഷണത്തിലാണ്. സമൂഹ മാധ്യമങ്ങളിലൂടെ  ഖത്തറിനെ അനുകൂലിച്ച് പ്രചാരണം നടത്തുന്നതിന് യുഎഇ കടുത്ത നിയന്ത്രണം ഏര്‍പ്പെടുത്തി. 

ഖത്തര്‍ അനുകൂല നിലപാടുകള്‍ പ്രചരിപ്പിച്ചാല്‍ മൂന്ന് മുതല്‍ 15 വര്‍ഷം വരെ തടവും കുറഞ്ഞത് അഞ്ചു ലക്ഷം ദിര്‍ഹം പിഴയും ലഭിക്കുമെന്ന് യുഎഇ ജനറല്‍ പ്രോസിക്യൂട്ടര്‍ സൈഫ് അല്‍ ഷംസി അറിയിച്ചതായി അല്‍ അറേബ്യ ചാനല്‍ റിപ്പോര്‍ട്ട് ചെയ്തു.

ഖത്തറിനെ അനുകൂലിക്കുന്നത് രാജ്യ വിരുദ്ധമായാണ് കണക്കാക്കുകയെന്ന് പ്രോസിക്യൂട്ടര്‍ പറഞ്ഞു. സൗദിയും യുഎഇയും അടക്കം എട്ട് രാജ്യങ്ങള്‍ ഖത്തറുമായുള്ള നയതന്ത്ര ബന്ധം കഴിഞ്ഞ ദിവസം പൂര്‍ണ്ണമായും വിച്ഛേദിച്ചിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

നടി കനകലത അന്തരിച്ചു

50 രൂപ പ്രതിഫലത്തില്‍ തുടങ്ങിയ കലാജീവിതം, ഷക്കീല ചിത്രങ്ങളില്‍ വരെ അഭിനയം; കനകലത വേഷമിട്ടത് 350ലേറെ ചിത്രങ്ങള്‍

മേയര്‍ ആര്യാരാജേന്ദ്രനും എംഎല്‍എക്കുമെതിരെ ജാമ്യമില്ലാക്കേസ്

ഇറാനിയന്‍ ബോട്ട് കസ്റ്റഡിയിലെടുത്ത് കോസ്റ്റ് ഗാര്‍ഡ്‌-വീഡിയോ

ആവശ്യമായ സംവരണം തരാം, ഭരണഘടന സംരക്ഷിക്കാനാണ് പോരാട്ടം: രാഹുല്‍ ഗാന്ധി