പ്രവാസം

അവധി പ്രമാണിച്ച് ശനിയാഴ്ച മുതല്‍ ദോഹയില്‍ നിന്ന് കേരളത്തിലേക്ക് കൂടുതല്‍ വിമാനങ്ങള്‍

സമകാലിക മലയാളം ഡെസ്ക്

ദോഹ: അവധി ദിനങ്ങളെത്തുടര്‍ന്ന് സ്വദേശങ്ങളിലേക്ക് മടങ്ങുന്ന പ്രവാസി മലയാളികളുടെ തിരക്ക് കണക്കിലെത്ത് ദോഹയില്‍ നിന്ന് കേരളത്തിലേക്ക് കൂടുതല്‍ വിമാനങ്ങള്‍ അനുവദിച്ചതായി ഇന്ത്യന്‍ വ്യേമയാന മന്ത്രാലയം അറിയിച്ചു. 

വ്യാഴാഴ്ച സ്‌കൂള്‍ അവധി കൂടി തുടങ്ങുന്നതോടെ നാട്ടിലേക്ക് തിരിക്കുന്ന പ്രവാസികളുടെ എണ്ണം വര്‍ദ്ധിക്കും. നിലവിലെ സാഹചര്യം പരിഗണിച്ച് അധിക വിമാനങ്ങള്‍ അനുവദിക്കണമെന്ന് പ്രവാസി അസോസിയേഷന്‍ പ്രതിനിധികള്‍ ഇന്ത്യന്‍ സ്ഥാനപതി പി. കുമരന്റെ ശ്രദ്ധയില്‍പ്പെടുത്തിയിരുന്നു.പ്രവാസികളുടെ ആവശ്യം സ്ഥാനപതി വിദേശകാര്യമന്ത്രി സുഷമാ സ്വരാജിനെ അറിയിച്ചിരുന്നു. സിവില്‍ വ്യോമയാന മന്ത്രി അശോക് ഗജപതിയുമായി സുഷമ സ്വരാജ് നടത്തിയ ചര്‍ച്ചയെ തുടര്‍ന്നാണ് നടപടികള്‍ വേഗത്തിലായത്. 186 യാത്രക്കാരെ വീതം ഉള്‍ക്കൊള്ളാന്‍ കഴിയുന്ന വിമാനങ്ങളാണ് സര്‍വീസ് നടത്തുന്നത്.

ദോഹയില്‍നിന്ന് തിരുവനന്തപുരം, കൊച്ചി എന്നിവിടങ്ങളിലേക്കാണ് ഈദുല്‍ ഫിത്തര്‍ ദിനമായ ശനിയാഴ്ച മുതല്‍ ജൂലൈ എട്ട് വരെ എയര്‍ ഇന്ത്യയുടെ കൂടുതല്‍ വിമാനങ്ങള്‍ അനുവദിച്ചിരിക്കുന്നത്. തിനാവശ്യമായ നടപടികള്‍ സ്വീകരിച്ചതായും മന്ത്രാലയം വ്യക്തമാക്കി. ഖത്തറിന് മേല്‍ യു.എ.ഇ. ഉള്‍പ്പെടെയുള്ള രാജ്യങ്ങള്‍ ഉപരോധം ഏര്‍പ്പെടുത്തിയ സാഹചര്യത്തില്‍ യു.എ.ഇ. വഴി ഇന്ത്യയിലേക്കുള്ള യാത്ര ഭൂരിഭാഗം പേരും റദ്ദാക്കിയിരുന്നു. ഈ സാഹചര്യത്തില്‍ നിലവിലെ ദോഹയില്‍ നിന്നുള്ള വിമാനങ്ങളില്‍ തിരക്ക് അനിയന്ത്രിതമാകുമെന്നതിനെ തുടര്‍ന്നാണ് പുതിയ നടപടി.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

പനാമ എണ്ണക്കപ്പലിന് നേരെ ഹൂതി ആക്രമണം; ഇന്ത്യക്കാരുള്‍പ്പെടെയുളളവരെ രക്ഷപ്പെടുത്തി ഇന്ത്യന്‍ നാവികസേന

പത്രമിടാനെത്തിയ കുട്ടിയെ ലൈംഗികമായി ഉപദ്രവിച്ചെന്ന് പരാതി; സിപിഎം ബ്രാഞ്ച് കമ്മിറ്റി അംഗം അറസ്റ്റില്‍

'ശൈലജ ഏതാ ശശികല ഏതാ എന്ന് മനസിലാവുന്നില്ല', വര്‍ഗീയ ടീച്ചറമ്മയെന്നും പരിഹസിച്ച് രാഹുല്‍ മാങ്കൂട്ടത്തില്‍

വെടിക്കെട്ട് ബാറ്റിങ്ങുമായി ഋതുരാജ്; ഹൈദരാബാദിന് 213 റണ്‍സ് വിജയലക്ഷ്യം

ഗുജറാത്ത് തീരത്ത് വന്‍ ലഹരിവേട്ട, 600 കോടിയുടെ ലഹരി മരുന്നുമായി പാക്‌ബോട്ട്, 14 പേര്‍ അറസ്റ്റില്‍