പ്രവാസം

സൗദി രാജകുമാരന്‍ ഹെലികോപ്ടര്‍ അപകടത്തില്‍ കൊല്ലപ്പെട്ടു

സമകാലിക മലയാളം ഡെസ്ക്

സൗദി രാജകുമാരനും അസീര്‍ മേഖലയിലെ ഡപ്യൂട്ടി ഗവര്‍ണറുമായ അമീര്‍ മന്‍സൂര്‍ ബിന്‍ മുഖ്‌റിന്‍ ഹെലികോപ്ടര്‍ അപകടത്തില്‍ കൊല്ലപ്പെട്ടതായി സൗദി വാര്‍ത്താ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഹെലികോപ്ടര്‍ തകരാനുണ്ടായ കാരണം വ്യക്തമല്ല. 

യെമനിലെ തെക്കന്‍ അതിര്‍ത്തി പ്രദേശത്ത് കൂടി സഞ്ചരിക്കുമ്പോഴായിരുന്നു അപകടം. കഴിഞ്ഞ ദിവസം യെമനില്‍ നിന്നും തൊടുത്ത ബാലസ്റ്റിക് മിസൈല്‍ തകര്‍ത്തതായി സൗദി അറേബ്യ വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് ഹെലികോപ്ടര്‍ തകര്‍ന്ന് സൗദി രാജകുമാരന്‍ മരിച്ചുവെന്ന വാര്‍ത്ത പുറത്തുവരുന്നത്. 

ഇതുകൂടാതെ 11 രാജകുമാരന്മാരേയും,  നാല് മന്ത്രിമാരേയും അഴിമതി ആരോപണം ചുമത്തി കിരീടവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ അറസ്റ്റ് ചെയ്തിരുന്നു. കിരീടത്തിലുള്ള ശക്തി കൂടുതല്‍ വര്‍ധിപ്പിക്കുന്നതിന് വേണ്ടിയായിരുന്നു സൗദി കിരീടാവകാശിയുടെ ഈ നീക്കമെന്നാണ് വിലയിരുത്തലുകള്‍ ഉയരുന്നത്. 

മുന്‍ കിരിടാവകാശിയായ മുര്‍ഖിന്‍ ബിന്‍ അബ്ദുല്‍ അസീസിന്റെ മകനുമാണ് ഇപ്പോള്‍ മരിച്ചിരിക്കുന്ന മന്‍സൂര്‍ ബിന്‍ മുര്‍ഖിന്‍. ഹെലികോപ്ടറില്‍ രാജകുമാരനൊപ്പം ഉണ്ടായിരുന്നവരെ കുറിച്ച് വിവരമൊന്നും ലഭ്യമായിട്ടില്ല.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

പനാമ എണ്ണക്കപ്പലിന് നേരെ ഹൂതി ആക്രമണം; ഇന്ത്യക്കാരുള്‍പ്പെടെയുളളവരെ രക്ഷപ്പെടുത്തി ഇന്ത്യന്‍ നാവികസേന

പത്രമിടാനെത്തിയ കുട്ടിയെ ലൈംഗികമായി ഉപദ്രവിച്ചെന്ന് പരാതി; സിപിഎം ബ്രാഞ്ച് കമ്മിറ്റി അംഗം അറസ്റ്റില്‍

'ശൈലജ ഏതാ ശശികല ഏതാ എന്ന് മനസിലാവുന്നില്ല', വര്‍ഗീയ ടീച്ചറമ്മയെന്നും പരിഹസിച്ച് രാഹുല്‍ മാങ്കൂട്ടത്തില്‍

വെടിക്കെട്ട് ബാറ്റിങ്ങുമായി ഋതുരാജ്; ഹൈദരാബാദിന് 213 റണ്‍സ് വിജയലക്ഷ്യം

ഗുജറാത്ത് തീരത്ത് വന്‍ ലഹരിവേട്ട, 600 കോടിയുടെ ലഹരി മരുന്നുമായി പാക്‌ബോട്ട്, 14 പേര്‍ അറസ്റ്റില്‍