പ്രവാസം

സൗദിയില്‍ സ്ത്രീകള്‍ക്ക് മാത്രമായി കാര്‍ ഷോറും തുറന്നു

സമകാലിക മലയാളം ഡെസ്ക്

റിയാദ്: സൗദിയില്‍ വനിതകള്‍ക്ക് വാഹനമോടിക്കാനുള്ള അനുമതി നല്‍കുമെന്ന പ്രഖ്യാപനം വന്നതിന് പിന്നാലെ  വനിതകള്‍ക്ക് മാത്രമായി കാര്‍ ഷോറും തുറന്നു.

ജിദ്ദയിലെ ചെങ്കടല്‍ തീരത്തെ  ഷോപ്പിങ് മാളില്‍ വ്യാഴാഴ്ച്ചയാണ് ഒരു സ്വകാര്യ കമ്പനി വനിതകള്‍ക്ക് മാത്രമായി കാര്‍ ഷോറൂം തുറന്നത്. വിവിധ തരം കാര്‍ കമ്പനികളുടെ വ്യത്യസ്ത മോഡലുകളാണ് ഷോറൂമില്‍ ഒരുക്കി വച്ചിരിക്കുന്നത്. വനിതകളാണ് ഷോറൂമിലെ മുഴുവന്‍ ജീവനക്കാരും.

വാഹനങ്ങള്‍ വാങ്ങുന്നതിനായി മുന്‍നിര ബാങ്കുകളുമായി സഹകരിച്ച് ലോണ്‍ സമ്പ്രദായങ്ങളും കമ്പനി ഏര്‍പ്പാടാക്കി നല്‍കുന്നുണ്ട്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ വനിതകള്‍ക്കായി ഇത്തരത്തില്‍ ഷോറൂമുകള്‍ തുറക്കാനുള്ള ആലോചനയിലാണ് കമ്പനി.

കഴിഞ്ഞ വര്‍ഷം സെപ്റ്റംബറിലാണ് ചരിത്ര പ്രധാനമായ ഒരു തീരുമാനത്തിലൂടെ സൗദി ഭരണാധികാരി സല്‍മാന്‍ ബിന്‍ അബ്ദുല്‍ അസീസ് രാജാവ് വനിതകള്‍ക്ക് വാഹനം ഓടിക്കുവാനുള്ള നിയമം പാസാക്കിയത്. ഈ വര്‍ഷം ജൂണ്‍ മുതലാണ് സ്ത്രീകള്‍ക്ക് നിരത്തുകളില്‍ വാഹനനമോടിക്കാനുള്ള അനുമതി നല്‍കുക. അതിനു മുന്‍പ് തന്നെ ലൈസന്‍സ് അടക്കമുള്ള കാര്യങ്ങള്‍ കരസ്ഥമാക്കി തയ്യാറെടുപ്പിലാണ് രാജ്യത്തെ വനിതകള്‍.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കശ്മീരില്‍ മലയാളി വിനോദ സഞ്ചാരികളുടെ വാഹനം അപകടത്തില്‍പ്പെട്ടു; ഒരാള്‍ മരിച്ചു, ആറ് പേര്‍ക്ക് ഗുരുതര പരിക്ക്

അബുദാബി രാജ കുടുംബാം​ഗം ശൈഖ് താനൂൻ ബിൻ മുഹമ്മദ് അൽ നഹ്യാൻ അന്തരിച്ചു

സ​ഹകരണ ബാങ്കിലെ നിക്ഷേപം തിരികെ നൽകിയില്ല; വിഷം കഴിച്ച് ​ചികിത്സയിലായിരുന്ന ​ഗൃഹനാഥൻ മരിച്ചു

ഗായിക ഉമ രമണൻ അന്തരിച്ചു

പലസ്തീനെ പിന്തുണച്ച് വിദ്യാർത്ഥികൾ; അമേരിക്കൻ യൂണിവേഴ്സിറ്റികളിൽ പ്രതിഷേധം ശക്തം; 282 പേർ അറസ്റ്റില്‍