പ്രവാസം

ശിക്ഷയില്ലാതെ നാട്ടിലേക്ക് മടങ്ങാം; യുഎഇയില്‍ മൂന്ന് മാസത്തെ പൊതുമാപ്പ്‌

സമകാലിക മലയാളം ഡെസ്ക്

ദുബായ്; യുഎഇയില്‍ അനധികൃതമായി താമസിക്കുന്നവര്‍ക്ക് രേഖകള്‍ ശരിയാക്കാനും ശിക്ഷാനടപടി കൂടാതെ രാജ്യം വിടുന്നതിനുമായി പൊതുമാപ്പ് പ്രഖ്യാപിക്കും. മൂന്ന് മാസം നീണ്ടു നില്‍ക്കുന്ന പൊതുമാപ്പ് ഓഗസ്റ്റ് ഒന്നിനാണ് തുടങ്ങുക. രാജ്യത്തെ വിസ നിയമങ്ങളില്‍ വ്യാപകമായ മാറ്റങ്ങള്‍ വരുത്തിയതിന് പിന്നാലെയാണ് പൊതുമാപ്പ് പ്രഖ്യാപിക്കാനുള്ള തീരുമാനം. 

കഴിഞ്ഞ ദിവസമായിരുന്നു വിസ നിയമങ്ങള്‍ മാറ്റം വരുത്താന്‍ യുഎഇ മന്ത്രിസഭ തീരുമാനിച്ചത്. ഇതിന് പിന്നാലെയാണ് ആയിരക്കണക്കിന് വരുന്ന അനധികൃത താമസക്കാര്‍ക്ക് ചെറിയപിഴയോടെ രേഖകള്‍ ശരിയാക്കി ഇവിടെ തുടരാനും അല്ലാത്തവര്‍ക്ക് ശിക്ഷയില്ലാതെ സ്വന്തം രാജ്യത്തേക്ക് മടങ്ങാനും സാധിക്കും. 

ഇതിന് മുന്‍പ് 2013 ലാണ് അവസാനമായി പൊതുമാപ്പ് പ്രഖ്യാപിച്ചത്. അന്ന് 62,000 പേരാണ് ഇത് ഉപയോഗപ്പെടുത്തി രേഖകള്‍ ശരിയാക്കിയതും നാട്ടിലേക്ക് മടങ്ങിയതും.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

പനാമ എണ്ണക്കപ്പലിന് നേരെ ഹൂതി ആക്രമണം; ഇന്ത്യക്കാരുള്‍പ്പെടെയുളളവരെ രക്ഷപ്പെടുത്തി ഇന്ത്യന്‍ നാവികസേന

പത്രമിടാനെത്തിയ കുട്ടിയെ ലൈംഗികമായി ഉപദ്രവിച്ചെന്ന് പരാതി; സിപിഎം ബ്രാഞ്ച് കമ്മിറ്റി അംഗം അറസ്റ്റില്‍

'ശൈലജ ഏതാ ശശികല ഏതാ എന്ന് മനസിലാവുന്നില്ല', വര്‍ഗീയ ടീച്ചറമ്മയെന്നും പരിഹസിച്ച് രാഹുല്‍ മാങ്കൂട്ടത്തില്‍

വെടിക്കെട്ട് ബാറ്റിങ്ങുമായി ഋതുരാജ്; ഹൈദരാബാദിന് 213 റണ്‍സ് വിജയലക്ഷ്യം

ഗുജറാത്ത് തീരത്ത് വന്‍ ലഹരിവേട്ട, 600 കോടിയുടെ ലഹരി മരുന്നുമായി പാക്‌ബോട്ട്, 14 പേര്‍ അറസ്റ്റില്‍