പ്രവാസം

യെമനിലേക്ക് പോകരുതെന്ന് ഇന്ത്യന്‍ എംബസിയുടെ മുന്നറിയിപ്പ്; പോയാല്‍ പാസ്‌പോര്‍ട്ട് കണ്ടുകെട്ടും

സമകാലിക മലയാളം ഡെസ്ക്

സൗദി: സംഘര്‍ഷാവസ്ഥ നിലനില്‍ക്കുന്ന യമനിലേക്ക് പോകരുതെന്ന് ഇന്ത്യക്കാര്‍ക്ക് നിര്‍ദേശം. സൗദിയിലെ ഇന്ത്യന്‍ എംബസിയാണ് മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. വിലക്ക് അവഗണിച്ച് സൗദിയിലേക്ക് പോകുന്നവര്‍ക്ക് ശക്തമായ ശിക്ഷാ നടപടികളും എംബസി ഏര്‍പ്പെടുത്തുന്നു. 

വിലക്ക് വകവയ്ക്കാതെ യെമനിലേക്ക് പോകുന്നവരുടെ പാസ്‌പോര്‍ട്ട് വിദേശ കാര്യമന്ത്രാലയം രണ്ട് വര്‍ഷത്തെ കണ്ടുകെട്ടുമെന്നും ഇന്ത്യന്‍ എംബസി വ്യക്തമാക്കിയിട്ടുണ്ട്. സ്ഥിതിഗതികള്‍ ശാന്തമാകുന്നത് വരെ യെമനിലേക്കുള്ള ഇന്ത്യക്കാരുടെ യാത്ര വിലക്ക് തുടരും. 

നേരത്തെ യെമനിലേക്ക പോകുന്നവര്‍ക്കായി ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയം മാര്‍ഗനിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചിരുന്നു. ജോലി ഉള്‍പ്പെടെയുള്ള മറ്റ് ആവശ്യങ്ങള്‍ക്കായി ഇന്ത്യക്കാരെ യെമനിലേക്ക് കൊണ്ടുപോവുകയാണെങ്കില്‍ ഏജന്റോ തൊഴില്‍ ഉടമയോ അതില്‍ ഉത്തരവാദിയായിരിക്കും എന്നും ഇന്ത്യന്‍ എംബസി വ്യക്തമാക്കുന്നു. ഇങ്ങനെ എത്തിച്ച ഇന്ത്യക്കാരെ തിരിച്ച് നാട്ടില്‍ എത്തിക്കുന്നതിനുള്ള ചിലവ് ഏജന്റോ തൊഴിലുടമയോ വഹിക്കേണ്ടി വരുമെന്നും എംബസി മുന്നറിയിപ്പ് നല്‍കുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കൊടും ചൂട്; തിങ്കളാഴ്ചവരെ കോളജുകള്‍ അടച്ചിടും; അവധിക്കാല ക്ലാസുകള്‍ക്ക് കര്‍ശനനിയന്ത്രണം

സംസ്ഥാനത്ത് സൂര്യാഘാതമേറ്റ് ഇന്ന് രണ്ട് മരണം

ഫെഡറല്‍ ബാങ്കിന്റെ ലാഭത്തില്‍ 24 ശതമാനം വര്‍ധന

തട്ടിപ്പ് അക്കൗണ്ടുകള്‍ക്ക് വിലക്കേര്‍പ്പെടുത്തും; സുരക്ഷാ ഫീച്ചറുമായി വാട്‌സ്ആപ്പ്

''തുറന്നങ്ങു ചിരിക്ക് പെണ്ണേ; കഴുത്തിലെ കല്ലുമാലകളും വട്ടത്തളകളും അവളോട് കൊഞ്ചുന്നു''