പ്രവാസം

വിദ്യാര്‍ത്ഥികള്‍ക്കുള്ള ലോകത്തിലെ ഏറ്റവും മികച്ച നഗരത്തില്‍ കൂടുതലുമെത്തുന്നത് ഇന്ത്യക്കാര്‍ 

സമകാലിക മലയാളം ഡെസ്ക്

ലണ്ടന്‍: വിദ്യാര്‍ത്ഥികളെ സംബന്ധിച്ചടുത്തോളം ലോകത്തിലെ ഏറ്റവും മികച്ച നഗരം ലണ്ടനെന്ന് പുതിയ റാങ്കിംഗ്. ക്യൂഎസ് ബെസ്റ്റ് സ്റ്റുഡന്റ് സിറ്റീസ് റാങ്കിങ്ങിലാണ് ലണ്ടന് ഏറ്റവും മികച്ച വിദ്യാര്‍ത്ഥി നഗരമെന്ന സ്ഥാനം ലഭിച്ചത്. ഓരോ നഗരത്തിലെയും ഉന്നത സര്‍വകലാശാലകളുടെ എണ്ണം, പ്രാദേശിക തൊഴില്‍ വിപണി, സംസ്‌കാരത്തിന്റെ വൈവിധ്യം, ജീവിത ഗുണനിലവാരം എന്നിവയുടെ അടിസ്ഥാനത്തിലാണ് റാങ്കിംഗ് നടത്തിയിരിക്കുന്നത്. ടോക്യോ, മെല്‍ബണ്‍, മോണ്‍ട്രിയല്‍, പാരീസ് എന്നീ നഗരങ്ങളാണ് ആദ്യ അഞ്ചില്‍ സ്ഥാനം നേടിയിട്ടുള്ളത്. 

ഇതുമായി ബന്ധപ്പെട്ട് നടത്തിയ മറ്റൊരു പഠനത്തില്‍ ലണ്ടന്‍ നഗരത്തിലെത്തുന്ന അന്താരാഷ്ട്ര വിദ്യാര്‍ത്ഥികളില്‍ ഏറ്റവുമധികം ഇന്ത്യയില്‍ നിന്നുള്ളവരാണെന്നും കണ്ടെത്തി. 2016-17വല്‍ഷം ലണ്ടനില്‍ ഇന്ത്യയില്‍ നിന്നുള്ള 4545വിദ്യാര്‍ത്ഥികള്‍ പഠനത്തിനായി എത്തിയിരുന്നെന്നും യുകെയില്‍ പഠിക്കുന്ന ഇന്ത്യന്‍ വിദ്യാര്‍ത്ഥികളുടെ 26ശതമാനവും ലണ്ടനിലാണെന്നും പഠനം ചൂണ്ടികാട്ടുന്നു.

ലണ്ടനില്‍ പഠിക്കുന്ന ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ പഠനാവശ്യങ്ങള്‍ക്കായി ശരാശരി 27ലക്ഷത്തിലധികം രൂപ ചിലവാക്കേണ്ടതായി വരുന്നുണ്ടെന്നാണ് കണക്കുകള്‍. ലോകത്തിലെ മറ്റേത് നഗരത്തിലേക്കാളും മികച്ച യൂണിവേഴ്‌സിറ്റികള്‍ ഇവിടെയാണുള്ളതെന്നും വിദ്യാര്‍ത്ഥികള്‍ക്ക് മികച്ച തൊഴില്‍ദാതാക്കളുമായി ബന്ധപ്പെടാനും നല്ലൊരു ജോലി നേടാനും ലണ്ടനില്‍ അവസരമേറെയാണെന്നും ലണ്ടന്‍ മെയര്‍ സാദിഖ് ഖാന്‍ പറയുന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കള്ളക്കടല്‍ പ്രതിഭാസം; ആലപ്പുഴയിലും തിരുവനന്തപുരത്തും കൊല്ലത്തും കടലാക്രമണം

കോണ്‍ഗ്രസ് ഭയം സൃഷ്ടിക്കുകയാണ്; ബിജെപി ഒരിക്കലും ഭരണഘടന മാറ്റില്ല, സംവരണവും അവസാനിപ്പിക്കില്ല: രാജ്‌നാഥ് സിങ്

ബൈക്ക് അപകടം; സഹയാത്രികനെ വഴിയിൽ ഉപേക്ഷിച്ച് സുഹൃത്ത് കടന്നു; 17കാരന് ദാരുണാന്ത്യം

'ഇനി വലത്തും ഇടത്തും നിന്ന് അത്ഭുതങ്ങള്‍ സൃഷ്ടിക്കാന്‍ ഇല്ല'; കേളത്ത് അരവിന്ദാക്ഷന്‍ മാരാര്‍ അന്തരിച്ചു

കൊച്ചി നഗരത്തിലെ ഹോസ്റ്റലിനുള്ളിലെ ശുചിമുറിയില്‍ യുവതി പ്രസവിച്ചു