രാജ്യാന്തരം

റണ്‍വേ പുള്ളിപ്പുലി കയ്യേറി; നേപ്പാള്‍ വിമാനത്താവളം അരമണിക്കൂര്‍ അടച്ചിട്ടു

സമകാലിക മലയാളം ഡെസ്ക്

കാഠ്മണ്ഡു: നേപ്പാള്‍ അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ റണ്‍വേയ്ക്ക് സമീപം പുള്ളിപ്പുലിയെ കണ്ടതിനെ തുടര്‍ന്ന് വിമാനത്താവളം അരമണിക്കൂര്‍ അടച്ചിട്ടു. വിമാനത്താവള പരിസരത്ത് തിരച്ചില്‍ നടത്തിയെങ്കിലും ഒളിച്ചിരിക്കുന്ന പുള്ളിപ്പുലിയെ ഇതുവരെ കണ്ടെത്താന്‍ സാധിച്ചിട്ടില്ല.  

നേപ്പാളിന്റെ ഒരേയൊരു അന്താരാഷ്ട്ര വിമാനത്താവളമായ തൃഭുവന്‍ വിമാനത്താവളത്തിലെ റണ്‍വേ പരിസരത്താണ് പുള്ളിപ്പുലി ഒരു പൈലറ്റിന്റെ ശ്രദ്ധയില്‍പ്പെട്ടത്. തിങ്കളാഴ്ച രാവിലെ 7.45ടെയാണ് റണ്‍വേ പരിസരത്ത് പുള്ളിപ്പുലിയുടെ സാന്നിധ്യം ബുദ്ധ എയറിന്റെ പൈലറ്റ് എയര്‍ ട്രാഫിക് കണ്‍ട്രോള്‍ വിഭാഗത്തെ അറിയിക്കുന്നത്. 

പുലി മാത്രമല്ല, ഒരു സമയത്ത് പക്ഷികളായിരുന്നു തൃഭുവന്‍ വിമാനത്താവളത്തിന്റെ റണ്‍വേയില്‍ പ്രശ്‌നങ്ങള്‍ സൃഷ്ടിച്ചിരുന്നു. ഇതുകൂടാതെ തെരുവ് നായ്ക്കളും കന്നുകാലികളും ഒരു റണ്‍വേ മാത്രമുള്ള വിമാനത്താവളത്തിലെ വിമാനങ്ങളുടെ സര്‍വീസിനെ തന്നെ ബാധിച്ചിരുന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

നരേന്ദ്രമോദി വീണ്ടും അയോധ്യയില്‍; യോഗി ആദിത്യനാഥിനൊപ്പം റോഡ് ഷോ

'ആദ്യ യാത്രയിൽ നവകേരള ബസ്സിന്റെ ഡോർ തകർന്നു': വാർത്ത അടിസ്ഥാനരഹിതമെന്ന് കെഎസ്ആർടിസി

വീണ്ടും നരെയ്ന്‍ ഷോ; കൊല്‍ക്കത്തയ്ക്ക് കൂറ്റന്‍ സ്‌കോര്‍

കള്ളക്കടൽ; ആലപ്പുഴയിലും തിരുവനന്തപുരത്തും കടൽക്ഷോഭം രൂക്ഷം; അതിതീവ്ര തിരമാലയ്ക്ക് സാധ്യത

ഇസ്രയേലില്‍ അല്‍ജസീറ ചാനല്‍ അടച്ചുപൂട്ടും; ഏകകണ്ഠമായി വോട്ട് ചെയ്ത് മന്ത്രിസഭ