രാജ്യാന്തരം

റഷ്യയ്ക്കുമേല്‍ ഉപരോധമേര്‍പ്പെടുത്താനുള്ള അമേരിക്കന്‍ നീക്കം പൊളിഞ്ഞു

സമകാലിക മലയാളം ഡെസ്ക്

ലുക്ക: സിറിയിയയില്‍ നടത്തിയ രാസായുധാക്രമണത്തിന്റെ പശ്ചാതലത്തില്‍ റഷ്യയ്ക്കും സിറിയക്കും എതിരെ ഉപരോധം ഏര്‍പ്പടുത്തണമെന്നുള്ള അമേരിക്കയുടേയും ബ്രിട്ടന്റേയും ആവശ്യം ജി സെവന്‍ രാഷ്ട്രങ്ങളുടെ ഉച്ചകോടിയില്‍ തള്ളി. നേരത്തെ ഉച്ചകോടിയില്‍ റഷ്യയെ സമ്മര്‍ദ്ദത്തില്‍ പെടുത്തി സിറിയയില്‍ നിന്ന് പിന്തിരിപ്പിക്കാനുള്ള ചര്‍ച്ചകല്‍ നടന്നിരുന്നു. ഇറ്റലിയും ജര്‍മനിയും ചേര്‍ന്ന് വീറ്റോ ചെയ്താണ് അമേരിക്കയുടേയും ബ്രിട്ടന്റേയും ശ്രമത്തെ തടഞ്ഞത്. റഷ്യയെ ഉപരോധത്തിലാക്കാന്‍ കഴിയില്ല എന്ന ഉറപ്പായതോടെ റഷ്യയുമായി കൂടുതല്‍ ചര്‍ച്ചകള്‍ക്ക് അമേരിക്കന്‍ സ്‌റ്റേറ്റ് സെക്രട്ടറി റെക്‌സ് ടില്ലേഴ്‌സണ്‍ നേരിട്ട് മോസ്‌കോയിലെത്തും.

കഴിഞ്ഞയാഴ്ചയാണ് സിറിയയിലെ സ്ഥിതിഗതികള്‍ കൂടുതല്‍ വഷളാക്കുന്ന തരകത്തില്‍ അമേരിക്ക ഷായിരത്ത് എയര്‍ബേസിന് നേരെ വ്യോമാക്രമണം നടത്തിയത്. വ്യോമാക്രമണത്തിന് മുമ്പ് വിമതരുടെ അധീനതയിലുള്ള ഇദ്‌ലിബില്‍ സിറിയന്‍ സര്‍ക്കാര്‍ രാസായുധാക്രമം നടത്തിയതിന് പ്രതികാരമായിട്ടാണ് അക്രമം നടത്തിയത് എന്ന് അമേരിക്ക വിശദീകരിക്കുകയും ചെയ്തിരുന്നു. എന്നാല്‍ റഷ്യയും അസദ് ഭരണകൂടവും തങ്ങള്‍ രാസായുധാക്രമം നടത്തിയിട്ടില്ല എന്ന നിലപാടില്‍ തന്നെ ഉറച്ചു നില്‍ക്കുനില്‍ക്കുകയാണ്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ഇടുക്കി ഡാമില്‍ 35 ശതമാനം വെള്ളം മാത്രം; അണക്കെട്ടുകൾ വരള്‍ച്ചയുടെ വക്കില്‍

മലപ്പുറത്ത് പ്ലസ് വണ്‍ സീറ്റുകള്‍ വര്‍ധിപ്പിക്കും; സര്‍ക്കാര്‍ സ്‌കൂളുകളില്‍ 30 ശതമാനം കൂട്ടും

മൊബൈല്‍ മോഷ്ടാവിനെ പിടികൂടുന്നതിനിടെ വിഷം കുത്തിവച്ചു; പൊലീസുകാരന്‍ മരിച്ചു

'നിന്നെ കണ്ടെത്തിയില്ലായിരുന്നെങ്കില്‍ എനിക്ക് എന്നെത്തന്നെ നഷ്ടപ്പെടുമായിരുന്നു': അനുഷ്‌കയ്ക്ക് പിറന്നാളാശംസകളുമായി കോഹ്‌ലി

'പടക്കം പൊട്ടിച്ച് ആഘോഷിക്കാന്‍ ഇരുന്നതാണ്... റിങ്കുവിന്റെ ഹൃദയം തകര്‍ന്നു' (വീഡിയോ)