രാജ്യാന്തരം

ഹിജാബ് ധരിച്ചെത്തിയ മുസ്‌ലിം യുവതിയെ വിമാനത്തില്‍ കയറാന്‍ അനുവദിച്ചില്ല എന്ന് പരാതി

സമകാലിക മലയാളം ഡെസ്ക്

റോം; വിമാനത്തില്‍ കയറാന്‍ എത്തിയ മുസ്ലിം യുവതിയോട് ഹിജാബ് മാറ്റിയിട്ട് കയറിയാല്‍ മതിയെന്ന് ഉദ്യോഗസ്ഥര്‍ ആവശ്യപ്പെട്ടതായി പരാതി. റോമിലെ കിയാംപിനോ വിമാനത്താവളത്തിലാണ് സംഭവം നടന്നത്. യാത്രയ്‌ക്കെത്തിയ ഇന്തൊനീഷ്യന്‍ യുവതി അഘ്‌നിയയോടാണ് ഹിജാബ് മാറ്റണമെന്ന് ആവശ്യപ്പെട്ടത്. ഞങ്ങള്‍ക്ക് നിങ്ങലെ വിശദമായി പരിശോധിക്കുന്നതുവരെ ആശങ്കയുണ്ട് എന്ന് അധികൃതര്‍ പറഞ്ഞതായി യുവതി പറയുന്നു.

വെയില്‍ ധരിച്ചെത്തിയ കന്യാസ്ത്രീകളെ കടത്തിവിട്ടെന്നും ഹിജാബ് ധരിച്ചെത്തിയ തന്നെ തടഞ്ഞു നിര്‍ത്തിയെന്നും യുവതി ആരോപിക്കുന്നു. 

ഉദ്യോഗസ്ഥര്‍ തന്നോട് കയര്‍ക്കുന്നത് പകര്‍ത്തിയ യുവതി വീഡിയോ പിന്നീട് സാമൂഹ്യമാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്തു. നിങ്ങള്‍ക്കു മുടിയില്‍ എന്തുവേണമെങ്കിലും ഒളിപ്പിക്കാന്‍ സാധിക്കുമെന്നും നിങ്ങളെ ഞങ്ങള്‍ക്ക് പരിശോധിക്കണമെന്നും ഉദ്യോഗസ്ഥ പറയുന്നത് വീഡിയോയില്‍ വ്യക്തമായി പതിഞ്ഞിട്ടുണ്ട്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ആശ്വാസം; കൊടും ചൂട് കുറയുന്നു; ഉഷ്ണ തരംഗ മുന്നറിയിപ്പ് പിന്‍വലിച്ചു

ആദ്യം പോര്‍ച്ചുഗല്‍ പിന്നെ മാസിഡോണിയയിലേക്ക്; റിമയുടെ യാത്രാ വിശേഷങ്ങള്‍

പ്രണയവിവാഹത്തെ എതിര്‍ത്തു; മരുമകന്റെ മൂക്ക് മുറിച്ചെടുത്ത് മകളുടെ മാതാപിതാക്കള്‍

അമേഠിയിലേക്ക് രാഹുല്‍ പ്യൂണിനെ അയച്ചു; പരിഹാസവുമായി ബിജെപി സ്ഥാനാര്‍ഥി

''ഞാന്‍ മസായിയാണ്, എല്ലാവരും അങ്ങനെ വിളിക്കുന്നു, ഞാന്‍ വിളി കേള്‍ക്കും''; ആ വാക്കുകളില്‍ സെരങ്കട്ടിയിലെ നക്ഷത്രങ്ങളെല്ലാം കെട്ടുപോയി