രാജ്യാന്തരം

മ്യാന്‍മറില്‍ വാട്ടര്‍ ഫെസ്റ്റിവല്ലിനിടെ കൊല്ലപ്പെട്ടത് 285 പേര്‍; പുതുവര്‍ഷാഘോഷത്തിനിടെ പരിക്കേറ്റത് ആയിരത്തിലധികം പേര്‍ക്ക് 

സമകാലിക മലയാളം ഡെസ്ക്

നേയ്പിഡോ: മ്യാന്‍മറിലെ ആഘോഷങ്ങളില്‍ ഒന്നായ വാട്ടര്‍ ഫെസ്റ്റിവെല്ലിനിടെ രാജ്യത്ത് മരിച്ചത് 285 പേര്‍. നാല് ദിവസമായി നടന്ന ആഘോഷങ്ങളില്‍ ആയിരത്തിലധികം പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. 

മ്യാന്‍മറുകാരുടെ വിശ്വാസപ്രകാരം പുതുവര്‍ഷം വരവേറ്റാണ് അവര്‍ ജലാഘോഷം നടത്തുന്നത്. കഴിഞ്ഞ വര്‍ഷം 273 പേരാണ് വാട്ടര്‍ ഫെസ്റ്റിവെല്ലിനിടെ മരിച്ചത്. 

1200 ക്രിമിനല്‍ കേസുകളും വ്യാഴാഴ്ച മുതല്‍ ഞായറാഴ്ച വരെ നടന്ന ആഘോഷങ്ങള്‍ക്കിടെ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. കൊലപാതകം, മോഷണം, മയക്കുമരുന്ന കടത്ത് എന്നിവയും ഇതില്‍ ഉള്‍പ്പെടുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

നടി കനകലത അന്തരിച്ചു

50 രൂപ പ്രതിഫലത്തില്‍ തുടങ്ങിയ കലാജീവിതം, ഷക്കീല ചിത്രങ്ങളില്‍ വരെ അഭിനയം; കനകലത വേഷമിട്ടത് 350ലേറെ ചിത്രങ്ങള്‍

മേയര്‍ ആര്യാരാജേന്ദ്രനും എംഎല്‍എക്കുമെതിരെ ജാമ്യമില്ലാക്കേസ്

ഇറാനിയന്‍ ബോട്ട് കസ്റ്റഡിയിലെടുത്ത് കോസ്റ്റ് ഗാര്‍ഡ്‌-വീഡിയോ

ആവശ്യമായ സംവരണം തരാം, ഭരണഘടന സംരക്ഷിക്കാനാണ് പോരാട്ടം: രാഹുല്‍ ഗാന്ധി