രാജ്യാന്തരം

അമേരിക്കന്‍ യുദ്ധക്കപ്പലിന്റെ ലക്ഷ്യം ഉത്തരകൊറിയ അല്ല; നീങ്ങുന്നത് ആസ്‌ട്രേലിയയിലേക്ക്

സമകാലിക മലയാളം ഡെസ്ക്

വാഷിങ്ടണ്‍: ഉത്തരകൊറിയയയെ ലക്ഷ്യമാക്കി അമേരിക്കന്‍ യുദ്ധക്കപ്പല്‍ നീങ്ങിക്കൊണ്ടിരിക്കുകായാണെന്ന് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പറഞ്ഞത് നുണയാണെന്ന് ലോകമാധ്യമങ്ങള്‍.കാള്‍വില്‍സണ്‍ എന്ന യുദ്ധക്കപ്പല്‍ നീങ്ങിക്കൊണ്ടിരിക്കുന്നത് ഉത്തരകൊറിയയെ ലക്ഷ്യമാക്കിയല്ല. ആസ്‌ട്രേലിയയാണ് കപ്പലിന്റെ ലക്ഷ്യം. അമേരിക്കന്‍ നാവികസേന പുറത്തുവിട്ട ചിത്രത്തിലൂടെയാണ് കപ്പല്‍ ആസ്ട്രേലിയയിലേക്കാണ് നീങ്ങുന്നത് എന്ന് മനസ്സിലായത്. യുദ്ധക്കപ്പല്‍ ഇപ്പോള്‍ ഇന്ത്യന്‍ മഹാസമുദ്രത്തിലേക്കു പ്രവേശിച്ചെന്നു സേന വെളിപ്പെടുത്തി. ആസ്‌ട്രേലിയന്‍ നാവിക സേനയ്‌ക്കൊപ്പം നേരത്തേ തീരുമാനിച്ചപ്രകാരം പരിശീലനം നടത്താനുണ്ടെന്നും അതിനുശേഷം മാത്രമേ പുതിയ ഉത്തരവനുസരിച്ചു നീങ്ങുകയുള്ളൂ എന്നുമാണു അമേരിക്കന്‍ സേനയുടെ പസഫിക് കമാന്‍ഡ് ചൊവ്വാഴ്ച വിശദീകരിച്ചത്. 

അമേരിക്കന്‍ യുദ്ധക്കപ്പല്‍ ഉത്തരകൊറിയന്‍ തീരത്തേക്ക് വരുന്നു എന്നുകരുതി ഉത്തരകൊറിയ വന്‍ സൈനിക വിന്യാസമാണ് നടത്തിയിരുന്നത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

പാലക്കാടിന് പുറമേ മൂന്ന് ജില്ലകളില്‍ കൂടി ഉഷ്ണതരംഗ മുന്നറിയിപ്പ്; ആലപ്പുഴയില്‍ രാത്രിതാപനില ഉയരും

ഇടിവള കൊണ്ട് മുഖത്തിടിച്ചു; തിരുവനന്തപുരം മെഡിക്കല്‍ കോളജ്‌ ജീവനക്കാരിക്ക് രോഗിയുടെ മര്‍ദനം, അറസ്റ്റ്

വെന്തുരുകി രാജ്യം; താപനില 45 ഡിഗ്രി സെല്‍ഷ്യസിനും മുകളിലേക്ക്; നാലു സംസ്ഥാനങ്ങളില്‍ റെഡ് അലര്‍ട്ട്

ലണ്ടനില്‍ വീടിനുള്ളിലേക്ക് വാഹനം ഇടിച്ചുകയറ്റി;നിരവധി പേരെ വാളുകൊണ്ട് വെട്ടി; അക്രമി അറസ്റ്റില്‍

വേനലാണ്.., വെള്ളം കുടിക്കുമ്പോഴും ശ്രദ്ധ വേണം; ഈ ദുശ്ശീലം നിങ്ങളുടെ ആരോഗ്യം മോശമാക്കും