രാജ്യാന്തരം

പാരീസില്‍ ഐഎസ് വെടിവെയ്പ്പ്; പൊലീസ് ഉദ്യോഗസ്ഥനും തീവ്രവാദിയും കൊല്ലപ്പെട്ടു

സമകാലിക മലയാളം ഡെസ്ക്

പാരീസ്: പ്രസിഡന്റ് തെരഞ്ഞെടുപ്പിന് രണ്ടുദിവസം മാത്രം ബാക്കി നില്‍ക്കേ ഫ്രാന്‍സിലെ ബൗലേവാര്‍ഡില്‍ പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് നേരെ നടന്ന വെടിവെയ്പ്പില്‍ ഒരു പൊലീസുകാരന്‍ മരിച്ചു. രണ്ടുപേര്‍ക്ക് പരിക്കേറ്റു. സുരക്ഷാ ഉദ്യോഗസ്ഥര്‍ തിരിച്ചടിച്ചതില്‍ അക്രമിയും കൊല്ലെപ്പട്ടു. സംഭവത്തിന്റെ ഉത്തരവാദിത്തം ഇസ്ലാമിക് സ്റ്റേറ്റ് ഏറ്റെടുത്തു.

പ്രാദേശിക സമയം വ്യാഴാഴ്ച രാത്രിയാണ് സംഭവം. പൊലീസ്ബസിനു നേരെ അക്രമി വെടിയുതിര്‍ക്കുകയായിരുന്നു. ബസിലുണ്ടായിരുന്ന പൊലീസുകാരില്‍ ഒരാള്‍ മരിക്കുകയും രണ്ടുപേര്‍ക്ക് ഗുരുതര പരിക്കേല്‍ക്കുകയും ചെയ്തു. അതിനുശേഷം രക്ഷപ്പെടാന്‍ ശ്രമിച്ച അക്രമിയെ സുരക്ഷാ ഉദ്യോഗസ്ഥര്‍ വെടിവെച്ചുവീഴ്ത്തി.അക്രമിയെ തിരിച്ചറിഞ്ഞിട്ടുണ്ടെന്നും എന്നാല്‍ വിവരങ്ങള്‍ അന്വേഷണ ആവശ്യാര്‍ത്ഥം പുറത്തുവിടുന്നില്ലെന്നും പൊലീസ് ഉദ്യോഗസ്ഥര്‍ അറിയിച്ചു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'അവര്‍ക്ക് ദക്ഷിണേന്ത്യയെ പ്രത്യേക രാജ്യമാക്കണം'- ഇന്ത്യ സഖ്യത്തിനെതിരെ മോദി

ഉഷ്ണ തരംഗ മുന്നറിയിപ്പ് തുടരുന്നു; 12 ജില്ലകളില്‍ ഉയര്‍ന്ന താപനില, ജാഗ്രതാ നിര്‍ദേശം

ഓപ്പണറായി അതിവേഗം! രാഹുലിന് റെക്കോര്‍ഡ്, എലൈറ്റ് പട്ടികയില്‍

'കള്ളക്കടൽ'- ഉയർന്ന തിരമാല, കടലാക്രമണ സാധ്യത

കരുത്തായത് രാഹുലും ദീപക്കും; രാജസ്ഥാന് മുന്നില്‍ 198 റണ്‍സ് ലക്ഷ്യം വച്ച് ലഖ്‌നൗ