രാജ്യാന്തരം

അഫ്ഗാന്‍ സൈനിക ക്യാമ്പിന് നേരെ താലിബാന്‍ അക്രമം;  മരണം 50 കടന്നു

സമകാലിക മലയാളം ഡെസ്ക്

കാബൂള്‍:വടക്കന്‍ അഫ്ഗാനിസ്ഥാനില്‍ സൈനിക ക്യാമ്പിന് നേരെ ഇന്നലെ നടന്ന താലിബാന്‍ അക്രമത്തില്‍ മരിച്ചവരുടെ എണ്ണം 50 കടന്നു. സൈനിക യൂണിഫോം ധരിച്ച് ക്യാമ്പില്‍ പ്രവേശിച്ച തീവ്രവാദികള്‍ സൈന്യത്തിന് നേരെ കനത്ത അക്രമം അഴിച്ചുവിടുകയായിരുന്നു. 50ലേറെപേര്‍ മരിച്ചിട്ടുണ്ടെന്ന് വിവിധ വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു

സൈനിക ക്യാമ്പിന് അടുത്തുള്ള പള്ളിയില്‍ വെള്ളിയാഴ്ച പ്രാര്‍ത്ഥനയ്ക്ക് സൈനികര്‍ എത്തിയപ്പോഴായിരുന്നു താലിബാന്‍ അക്രമം ആരംഭിച്ചത്. പ്രതീക്ഷിക്കതാതെയുള്ള ക്രമത്തില്‍ സൈനികര്‍ക്ക് തിരിച്ചടിക്കാന്‍ അവസരം ലഭിച്ചില്ല. 

രണ്ട് സൈനിക വാഹനത്തിലെത്തിയ തീവ്രവാദികള്‍ വാഹനത്തിനുള്ളില്‍ അപകടം പറ്റിയ പട്ടാളക്കാരാണെന്നും എത്രയും പെട്ടെന്ന് ക്യാമ്പിനകത്ത് കടക്കണം എന്നും കാവല്‍ക്കാരെ പറഞ്ഞു പറ്റിച്ചാണ് ക്യാമ്പിനകത്ത് പ്രവേശിച്ചത്. 

അക്രമികള്‍ പത്തുപേര്‍ ഉണ്ടായിരുന്നു എന്നും ഇതില്‍ ഒമ്പത്‌പേര്‍ ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടു. ഒരാളെ ജീവനോടെ പിടികൂടിയിട്ടുണ്ടെന്ന് സൈനിക വൃത്തങ്ങള്‍ വ്യക്തമാക്കി.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

തലയോട്ടി പൊട്ടിയത് മരണ കാരണം, ശരീരത്തില്‍ സമ്മര്‍ദമേറ്റിരുന്നു; കൊച്ചിയിലെ നവജാത ശിശുവിന്റെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്

'അമ്മ ഏല്‍പ്പിച്ച ദൗത്യം, അമേഠിയും റായ്ബറേലിയും എന്റേതാണ്'; വൈകാരിക പ്രതികരണവുമായി രാഹുല്‍ ഗാന്ധി

ഡ്രൈവിങ് ടെസ്റ്റ് പരിഷ്കരണത്തില്‍ ഇളവ്; പ്രതിദിന ലൈസന്‍സ് 40 ആക്കും, ​ഗതാ​ഗത വകുപ്പിന്റെ സർക്കുലർ നാളെ

ഗീതു മോഹൻദാസ് ചിത്രം 'ടോക്സിക്കി'ൽ നിന്ന് കരീന കപൂർ പിന്മാറി

പാലക്കാട് മേഖല തിരിച്ച് വൈദ്യുതി നിയന്ത്രണം, രാത്രി ഏഴിനും ഒരു മണിക്കും ഇടയില്‍