രാജ്യാന്തരം

പാക്കിസ്ഥാനില്‍ ഹിന്ദു ക്ഷേത്രം തകര്‍ത്തു; വിഗ്രഹം അഴുക്കുചാലില്‍ ഉപേക്ഷിച്ചു

സമകാലിക മലയാളം ഡെസ്ക്

ഇസ്ലാമാബാദ്: പാക്കിസ്ഥാനില്‍ ഹിന്ദു ക്ഷേത്രം തകര്‍ത്തു. സിന്ധ് പ്രവിശ്യയിലെ ഹിന്ദു ക്ഷേത്രം തകര്‍ത്തതിന് ശേഷം വിഗ്രഹം അഴുക്കുചാലില്‍ ഉപേക്ഷിച്ചതായാണ് റിപ്പോര്‍ട്ട്. 

താട്ട ജില്ലയിലെ ഗാരോ നഗരത്തില്‍ വെള്ളിയാഴ്ചയായിരുന്നു സംഭവം. തീവ്രവാദത്തിനും, ദൈവനിന്ദയ്ക്കുമെതിരെ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. അന്വേഷണം പുരോഗമിക്കുകയാണെങ്കിലും ഇതുവരെ ആരേയും അറസ്റ്റ് ചെയ്തിട്ടില്ല. 

വ്യാഴാഴ്ച രാത്രി വരെ ക്ഷേത്രത്തില്‍ താന്‍ ഉണ്ടായിരുന്നതായി പ്രാദേശിക ഹിന്ദു കൗ്ണ്‍സിലര്‍ ലാല്‍ മെഹേശ്വരി പറയുന്നു. ക്ഷേത്രം തകര്‍ത്തതിന് പിന്നിലുള്ളവരെ എത്രയും പെട്ടെന്ന് അറസ്റ്റ് ചെയ്യുമെന്ന് സിന്ദ് മുഖ്യമന്ത്രിയുടെ ഉപദേശകന്‍ ഖട്ടോ മാല്‍ വ്യക്തമാക്കി.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

അത്ര നിഷ്‌കളങ്കമായി കൂടിക്കാഴ്ചയ്ക്ക് പോകരുതായിരുന്നു, പാര്‍ട്ടി ചര്‍ച്ച ചെയ്യും: തോമസ് ഐസക്ക്

വോട്ട് ചെയ്‌തോ? മഷി വിരലിന്‍റെ ഭംഗി കളഞ്ഞോ? ഇതാ മായ്ക്കാന്‍ എളുപ്പ വഴികള്‍

സം​ഗീത സംവിധായകനും രമ്യ നമ്പീശന്റെ സഹോദരനുമായ രാഹുൽ സുബ്രഹ്മണ്യൻ വിവാഹിതനാകുന്നു

കണ്ണൂരില്‍ ഊഞ്ഞാല്‍ കെട്ടിയ കല്‍ത്തൂണ്‍ ഇളകിവീണ് ഏഴാം ക്ലാസ് വിദ്യാര്‍ഥി മരിച്ചു

'ഇനി രണ്ടുവര്‍ഷത്തേക്ക് സിനിമയില്‍ അഭിനയിക്കാന്‍ വിടണം; നിയമസഭാ തെരഞ്ഞെടുപ്പ് വരെ'