രാജ്യാന്തരം

ഗുവാം സൈനിക താവള ആക്രമണ പദ്ധതി ഉടനെന്ന് ഉത്തരകൊറിയ; ആണാവായുധങ്ങള്‍ നവീകരിക്കാന്‍ സൈന്യത്തിന് നിര്‍ദേശം നല്‍കി ട്രംപ് 

സമകാലിക മലയാളം ഡെസ്ക്

പ്യോങ്യാങ്: ഗുവാമിലെ അമേരിക്കന്‍ സൈനിക താവളത്തിലേക്ക് മിസൈല്‍ ആക്രമണം നടത്താനുള്ള പദ്ധതി ഈ മാസം പകുതിയോടെ സജ്ജമാകുമെന്ന് ഉത്തരകൊറിയ. നാല് ഹ്വാസോംഗ്12 മിസൈലുകള്‍ ഗുവാമിലേക്ക് വിക്ഷേപിക്കാനാണ് ഉത്തരകൊറിയയുടെ പദ്ധതി.

ഗുവാം ആക്രമണ പദ്ധതിയ്ക്ക് പൂര്‍ണ്ണരൂപമായാല്‍ ഭരണാധികാരി കിം ജോംഗ് ഉന്നിന്റെ അനുമതിയ്ക്കായി സമര്‍പ്പിക്കുമെന്ന് ഉത്തരകൊറിയന്‍ വാര്‍ത്താ ഏജന്‍സി അറിയിച്ചതായി ബിബിസി റിപ്പോര്‍ട്ട് ചെയ്യുന്നു. 

ആണവ പരീക്ഷണങ്ങള്‍ അവസാനിപ്പിച്ചില്ലെങ്കില്‍ ഉത്തരകൊറിയ, ലോകം ഇതുവരെ കണ്ടിട്ടില്ലാത്ത തിരിച്ചടി നേരിടേണ്ടിവരുമെന്ന ഡൊണാള്‍ഡ് ട്രംപിന്റെ മുന്നറിയിപ്പിനുള്ള പ്രതികരണമായാണ് ഉത്തരകൊറിയ ഇക്കാര്യം അറിയിച്ചത്.

ഉത്തരകൊറിയ സ്വയം നാശത്തിലേക്കുള്ള വഴി തുറക്കരുതെന്ന് അമേരിക്കന്‍ പ്രതിരോധ സെക്രട്ടറി ജയിംസ് മാറ്റിസ് മുന്നറിയിപ്പ് നല്‍കി.
ഉത്തകരകൊറിയ പ്രകോപനം ശക്തമായി തന്നെ തുടരുന്ന സാഹചര്യത്തില്‍ രാജ്യത്തെ ആണവായുധങ്ങള്‍ നവീകരിക്കാന്‍ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് നിര്‍ദേശം നല്‍കി. 

അതിനിടെ ഉത്തരകൊറിയയും അമേരിക്കയും യുദ്ധപ്രഖ്യാപനം അവസാനിപ്പിച്ച് സംയമനം പാലിക്കണമെന്ന് ജര്‍മ്മനി ആവശ്യപ്പെട്ടു. നിലവിലെ സാഹചര്യത്തില്‍ അതീവ ആശങ്കയുണ്ടെന്നും, മേഖലയിലെ സ്തിതിഗതികള്‍ നിരീക്ഷിച്ചു വരികയാണെന്നും ജര്‍മ്മന്‍ വിദേശകാര്യ വക്താവ് അറിയിച്ചു.ഉത്തരകൊറിയയെ പ്രകോപിപ്പിക്കുന്ന പ്രസ്താവനകള്‍ ട്രംപ് ഒഴിവാക്കണമെന്ന് ചൈന അഭ്യര്‍ത്ഥിച്ചു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

നടി കനകലത അന്തരിച്ചു

50 രൂപ പ്രതിഫലത്തില്‍ തുടങ്ങിയ കലാജീവിതം, ഷക്കീല ചിത്രങ്ങളില്‍ വരെ അഭിനയം; കനകലത വേഷമിട്ടത് 350ലേറെ ചിത്രങ്ങള്‍

മേയര്‍ ആര്യാരാജേന്ദ്രനും എംഎല്‍എക്കുമെതിരെ ജാമ്യമില്ലാക്കേസ്

ഇറാനിയന്‍ ബോട്ട് കസ്റ്റഡിയിലെടുത്ത് കോസ്റ്റ് ഗാര്‍ഡ്‌-വീഡിയോ

ആവശ്യമായ സംവരണം തരാം, ഭരണഘടന സംരക്ഷിക്കാനാണ് പോരാട്ടം: രാഹുല്‍ ഗാന്ധി