രാജ്യാന്തരം

ഹോങ്കോങ്ങില്‍ ചുഴലിക്കാറ്റില്‍ ആളുകള്‍ പറന്നുപൊങ്ങി: 16 മരണം

സമകാലിക മലയാളം ഡെസ്ക്

മക്കാവു: തെക്കന്‍ ചൈനയിലും ഹോങ്കോങ്ങിലും ശക്തമായ ചുഴലിക്കാറ്റില്‍ 16 മരണം. പ്രാദേശിക സമയം ബുധനാഴ്ച രാവിലെ വീശിത്തുടങ്ങിയ ചുഴലിക്കാറ്റില്‍ കനത്ത നാശനഷ്ടങ്ങളുണ്ടായി. 27,000 പേരെ പുനരധിവാസകേന്ദ്രങ്ങളിലേക്കു മാറ്റിയിരിക്കുകയാണ്.

ശക്തമായ കാറ്റില്‍ ജനങ്ങളും വാഹനങ്ങളും കെട്ടിടങ്ങളുമെല്ലാം പറന്നുപോകുന്നതിന്റെ ഭീതികരമായ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്.

മണിക്കൂറില്‍ 200 കിലോ മീറ്റര്‍ വേഗതയിലാണ് കാറ്റു വീശിയത്. കാറ്റിനൊപ്പം ശക്തമായ മഴയുമുണ്ട്. ഇപ്പോള്‍ നഗരത്തിന്റെ പകുതിയിലധികം ഭാഗം വെള്ളത്തിലായ അവസ്ഥയിലാണ്. 

കഴിഞ്ഞ 20 വര്‍ഷത്തിനിടെയുണ്ടായ ഏറ്റവും ശക്തമായ കാറ്റാണ് ഹാറ്റോയെന്ന് രാജ്യാന്തര വാര്‍ത്ത ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്തു. തെക്കന്‍ ചൈന, ഹോങ്കോങ്, മക്കാവൂ തീരങ്ങളിലാണ് ഹാറ്റോ വീശിയടിച്ചത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ആലപ്പുഴയില്‍ ഉഷ്ണതരംഗ മുന്നറിയിപ്പ്, കോഴിക്കോട്ടും ഉയര്‍ന്ന രാത്രി താപനില തുടരും, 12 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്, മഴയ്ക്കും സാധ്യത

'നിങ്ങളെ കിട്ടാൻ ഞാൻ ജീവിതത്തിൽ എന്തോ നല്ലത് ചെയ്‌തിട്ടുണ്ടാവണം'; ഭർത്താവിനോടുള്ള സ്നേഹം പങ്കുവെച്ച് അമല

വൈകീട്ട് 6 മുതൽ രാത്രി 12 വരെ വാഷിങ് മെഷീൻ ഉപയോ​ഗിക്കരുത്; നിർദ്ദേശവുമായി കെഎസ്ഇബി

'മുസ്ലീങ്ങള്‍ക്ക് സമ്പൂര്‍ണ സംവരണം വേണം'; മോദി രാഷ്ട്രീയ ആയൂധമാക്കി; തിരുത്തി ലാലു പ്രസാദ് യാദവ്

മയക്കിക്കിടത്തി കൈകാലുകള്‍ കെട്ടിയിട്ടു, ഭര്‍ത്താവിന്റെ സ്വകാര്യഭാഗം സിഗരറ്റ് കൊണ്ട് പൊള്ളിച്ചു; യുവതി അറസ്റ്റില്‍