രാജ്യാന്തരം

കൊതുകിനെ കൊന്ന് ഫോട്ടോ ട്വീറ്റ് ചെയ്തതിന് യുവാവിന് ട്വിറ്ററില്‍ വിലക്ക്

സമകാലിക മലയാളം ഡെസ്ക്

സമൂഹമാധ്യമങ്ങളിലെ നിബന്ധനകള്‍ക്ക് ചേരാത്ത ഫോട്ടോ പോസ്റ്റ് ചെയ്താല്‍ വിലക്ക് ലഭിക്കുന്നത് പതിവാണ്. എന്നാല്‍ ഒരു കൊതുകിനെ കൊന്നതിനൊക്കെ വിലക്ക് ലഭിക്കുകയാണെങ്കിലോ... ജപ്പാനിലാണ് സംഭവം.
@nemuismywife എന്ന ട്വിറ്റര്‍ അക്കൗണ്ടിനാണ് വിലക്ക് ഏര്‍പ്പെടുത്തിയത്. 

ആഗസ്റ്റ് 20ന് ടിവി കണുകയായിരുന്ന യുവാവിനെ കൊതുക് കടിച്ചതാണ് അയാളെ ചൊടിപ്പിച്ചത്. അപ്പോള്‍ തന്നെ കൊതുകിനെ അടിച്ച് കൊല്ലുകയും ഫോട്ടോ ട്വിറ്ററില്‍ പോസ്റ്റ് ചെയ്യുകയുമായിരുന്നു. ഞാന്‍ വിശ്രമിക്കാനാണ് ടിവി കാണുന്നത്, അപ്പോള്‍ എന്നെ കൊതുക് കടിച്ച് ശല്യപ്പെടുത്തിയാല്‍ ഞാന്‍ എന്ത് ചെയ്യണമെന്നാണ് അദ്ദേഹം ചോദിക്കുന്നത്.

ഫോട്ടോ പോസ്റ്റ് ചെയ്തതിന് ശേഷം താങ്കളുടെ അക്കൗണ്ട് മരവിപ്പിക്കുകയാണെന്ന് കാണിച്ച് അദ്ദേഹത്തിന് മെസേജ് വരികയായിരുന്നു. ഇനി പ്രസ്തുത അക്കൗണ്ട് ഉപയോഗിക്കാന്‍ സാധിക്കില്ലെന്നും മെസേജില്‍ വ്യക്തമാക്കിയിരുന്നു. തുടര്‍ന്ന് അദ്ദേഹം പുതിയ ട്വിറ്റര്‍ അക്കൗണ്ട് ആരംഭിക്കുകയും തന്റെ പഴയ അക്കൗണ്ട് മരവിപ്പിച്ച് കാര്യം ട്വിറ്റ് ചെയ്യുകയായിരുന്നു. ഈ ട്വീറ്റിന് ഏകദേശം 27000 ലൈക്കുകളാണ് ലഭിച്ചത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'400 സ്ത്രീകളെ ബലാത്സംഗം ചെയ്ത കുറ്റവാളി; പ്രജ്വല്‍ രേവണ്ണയെ തടഞ്ഞില്ല, ഇതാണ് മോദിയുടെ ഗ്യാരണ്ടി'

അടൂരിൽ എട്ട് വയസുകാരിയുടെ മരണം; ഷി​ഗല്ലയെന്ന് സംശയം, ആരോ​ഗ്യ വിഭാ​ഗത്തിന്റെ പരിശോധന

ചര്‍മ്മം തിളങ്ങാൻ പഴങ്ങള്‍

'ഇപ്പോഴും കോളജ് കുമാരിയെ പോലെ'; മകന്റെ കാമറയിൽ മോഡലായി നവ്യാ നായർ

''ഞങ്ങളങ്ങനെ കാടിന്റെ മണം പിടിച്ചിരുന്നു; പിന്നെ നക്ഷത്രങ്ങളെ എണ്ണിയെണ്ണി ഉറക്കത്തിലേക്കിറങ്ങിപ്പോയി''