രാജ്യാന്തരം

സക്കര്‍ബര്‍ഗിന്റെ സഹോദരിക്ക് നേരേയും ലൈംഗീകാതിക്രമം; സംഭവം വിമാനത്തില്‍വെച്ച്‌

സമകാലിക മലയാളം ഡെസ്ക്

സാന്‍ഫ്രാന്‍സിസ്‌കോ: ഫേസ്ബുക്കിന്റെ സിഇഒ മാര്‍ക്ക് സക്കര്‍ബര്‍ഗിന്റെ സഹോദരിക്ക് നേരെ ലൈംഗീകാതിക്രമമുണ്ടായതായി റിപ്പോര്‍ട്ട്. വിമാന യാത്രയ്ക്കിടയിലുണ്ടായ ദുരനുഭവം ഫേസ്ബുക്ക്  പോസ്റ്റിലൂടെ റാന്‍ഡി സക്കര്‍ബര്‍ഗ് പങ്കുവെച്ചത്. 

അലാസ്‌ക എയല്‍ലൈന്‍സിലെ യാത്രയ്ക്കിടയില്‍ അടുത്തിരുന്നയാള്‍ മോശമായി പെരുമാറുകയായിരുന്നു എന്ന് റാന്‍ഡി പറയുന്നു. എന്നാല്‍ ഇയാളില്‍ നിന്നുണ്ടാകുന്ന ബുദ്ധിമുട്ട് എയര്‍ലൈന്‍സ് അധികൃതരെ അറിയിച്ചെങ്കിലും അവര്‍ ഒന്നും ചെയ്യാന്‍ തയ്യാറായില്ല. അയാള്‍ സ്ഥിരം യാത്രക്കാരനാണ്, അയാള്‍ക്ക് കൂടുതല്‍ മദ്യം കൊടുക്കു എന്നെല്ലാം പറഞ്ഞ് അവര്‍ അവഗണിക്കുകയായിരുന്നു എന്നും റാന്‍ഡി പറയുന്നു. 

യാത്രയ്ക്ക് ശേഷം സംഭവം വ്യക്തമാക്കി റാന്‍ഡി അലാസ്‌ക എയര്‍ലൈനിന് നേരിട്ട് കത്തയച്ചു. യാത്രക്കാരുടെ ക്ഷേമത്തിന് പ്രാധാന്യം നല്‍കാതെ പണത്തിന് പ്രാധാന്യം നല്‍കുന്നത് അംഗീകരിക്കാന്‍ കഴിയില്ലെന്ന് റാന്‍ഡി പറയുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ഇപിക്കെതിരെ നടപടിയില്ല, നിയമനടപടി സ്വീകരിക്കാന്‍ പാര്‍ട്ടി നിര്‍ദേശം; ദല്ലാളുമായി ബന്ധം അവസാനിപ്പിക്കണം

അമിത് ഷാ സഞ്ചരിച്ച ഹെലികോപ്റ്ററിന് നിയന്ത്രണം നഷ്ടപ്പെട്ടു? വിഡിയോ

ഇ പിയെ തൊടാന്‍ സിപിഎമ്മിനും മുഖ്യമന്ത്രിക്കും ഭയം, മുഖ്യമന്ത്രി എവിടെ വെച്ചാണ് ജാവഡേക്കറെ കണ്ടതെന്ന് വ്യക്തമാക്കണം: വി ഡി സതീശന്‍

ദൈവങ്ങളുടെ പേരില്‍ വോട്ട്, മോദിയെ തെരഞ്ഞെടുപ്പില്‍ അയോഗ്യനാക്കണമെന്ന ഹര്‍ജി തള്ളി

നാല് മണിക്കൂര്‍ വ്യായാമം, എട്ട് മണിക്കൂര്‍ ഉറക്കം; മികച്ച ആരോഗ്യത്തിന് ചെയ്യേണ്ടത്?