രാജ്യാന്തരം

ആ കൈകള്‍ ആരുടേതാണ്? ടൈമിന്റെ പേഴ്‌സണ്‍ ഓഫ് ദി ഇയറിലെ നിശബ്ദ സാന്നിധ്യത്തെ തേടി ലോകം

സമകാലിക മലയാളം ഡെസ്ക്

2017 ലെ 'പേഴ്‌സണ്‍ ഓഫ് ദി ഇയറായി' ടൈം മാഗസീന്‍ തെരഞ്ഞെടുത്തത് ഒരു കൂട്ടം സ്ത്രീകളെയാണ്. തങ്ങള്‍ നേരിട്ട ലൈംഗിക അതിക്രമങ്ങള്‍ തുറന്നു പറഞ്ഞ് ചരിത്രം സൃഷ്ടിച്ചവരെ. 'നിശബ്ദത ഭഞ്ജിച്ചവര്‍' എന്ന ടൈറ്റിലില്‍ പുരസ്‌കാരത്തിന് അര്‍ഹരായ അഞ്ച് പെണ്ണുങ്ങളുടെ ചിത്രങ്ങള്‍ കവര്‍ ഫോട്ടോ ആയി നല്‍കിയാണ് ടൈം പ്രഖ്യാപനം നടത്തിയത്. എന്നാല്‍ ഒന്ന് സൂക്ഷിച്ച് നോക്കിയാല്‍ ഈ ചിത്രത്തിനുള്ളില്‍ ഒരു യുവതിയെക്കൂടി കാണാന്‍ സാധിക്കും. അവരുടെ കൈകള്‍ മാത്രമാണ് മാഗസിന്റെ കവറില്‍ വന്നിരിക്കുന്നത്. ഒരു കൈയിലൂടെ തന്റെ സാന്നിധ്യം ഉറപ്പിച്ച ധീരയുവതി ആരാണെന്നുള്ള ചോദ്യമാണ് ഇപ്പോള്‍  ഉയരുന്നത്.

സാമൂഹിക പ്രവര്‍ത്തകയായ അഡമ ലുവ, ഹോളിവുഡ് നായിക ആഷ്‌ലി ജൂഡ്, ഗായിക ടെയ്‌ലര്‍ സ്വിഫ്റ്റ്, മെക്‌സിക്കക്കാരിയായ ഇസബെല്‍ പാസ്‌ക്വല്‍, മുന്‍ യൂബര്‍ എന്‍ജിനീയര്‍ സൂസന്‍ ഫൗളര്‍ എന്നിവരുടെ മുഖമാണ് ടൈമിന്റെ കവന്‍ ചിത്രത്തിലുള്ളത്. എന്നാല്‍ ആറാമത്തെ സൈലന്‍ഡ് ബ്രേക്കറിന്റെ മുഖം അറിഞ്ഞുകൊണ്ടുതന്നെ വെട്ടിമാറ്റിയ നിലയിലാണ്.

ഇടത് വശത്ത് താഴെ ഭാഗത്തായി കാണുന്ന കൈകള്‍ ടെക്‌സാസില്‍ നിന്നുള്ള ആശുപത്രി ജീവനക്കാരിയാണെന്ന് ടൈമിന്റെ ചീഫ് എഡിറ്റര്‍ എഡ്വേഡ് ഫെല്‍സെദല്‍ വ്യക്തമാക്കി. ലൈംഗിക അതിക്രമത്തിന് ഇരയായിട്ടുള്ള യുവതി തന്റെ വ്യക്തിത്വം പുറത്തുവിടുന്നതില്‍ ഭയപ്പെടുന്നതായും അഡ്വേഡ് പറഞ്ഞു. ഇതു തന്റെ കുടുംബത്തേയും ജീവനോബാധിയേയും ദോഷകരമായി ബാധിക്കുമെന്നാണ് അജ്ഞാതയുവതി പറയുന്നത്. 

സമൂഹത്തെ ഭയന്ന് തന്റെ വ്യക്തിത്വം തുറന്നുകാട്ടാന്‍ ആഗ്രഹിക്കാത്ത ഒരു വലിയവിഭാഗത്തിന്റെ പ്രതീകമെന്നോണമാണ് വെളിപ്പെടുത്താത്ത മുഖത്തെ കവര്‍ ഫോട്ടോയില്‍ ഉള്‍പ്പെടുത്തിയതെന്നും അദ്ദേഹം വ്യക്തമാക്കി. പ്രമുഖരായവര്‍ മാത്രമല്ല എല്ലാ വിഭാഗത്തില്‍പ്പെടുന്നവരും ലൈംഗിക അതിക്രമത്തിന് ഇരയാകുന്നുണ്ട് സൂചിപ്പിക്കാനായാണ് അജ്ഞാതയായ യുവതിയുടെ കൈകള്‍ ചിത്രത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. നിശബ്ദത ഭഞ്ജിച്ചവര്‍ക്ക് പേഴ്‌സണ്‍ ഓഫ് ദി ഇയര്‍ പുരസ്‌കാരം നല്‍കിയ ടൈമിന്റെ തീരുമാനത്തിന് വലിയ കൈയടിയാണ് ലഭിക്കുന്നത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

പനാമ എണ്ണക്കപ്പലിന് നേരെ ഹൂതി ആക്രമണം; ഇന്ത്യക്കാരുള്‍പ്പെടെയുളളവരെ രക്ഷപ്പെടുത്തി ഇന്ത്യന്‍ നാവികസേന

പത്രമിടാനെത്തിയ കുട്ടിയെ ലൈംഗികമായി ഉപദ്രവിച്ചെന്ന് പരാതി; സിപിഎം ബ്രാഞ്ച് കമ്മിറ്റി അംഗം അറസ്റ്റില്‍

'ശൈലജ ഏതാ ശശികല ഏതാ എന്ന് മനസിലാവുന്നില്ല', വര്‍ഗീയ ടീച്ചറമ്മയെന്നും പരിഹസിച്ച് രാഹുല്‍ മാങ്കൂട്ടത്തില്‍

വെടിക്കെട്ട് ബാറ്റിങ്ങുമായി ഋതുരാജ്; ഹൈദരാബാദിന് 213 റണ്‍സ് വിജയലക്ഷ്യം

ഗുജറാത്ത് തീരത്ത് വന്‍ ലഹരിവേട്ട, 600 കോടിയുടെ ലഹരി മരുന്നുമായി പാക്‌ബോട്ട്, 14 പേര്‍ അറസ്റ്റില്‍