രാജ്യാന്തരം

സിറിയന്‍ യുദ്ധത്തിന് തുടക്കം കുറിച്ച പതിനാലുകാരന്‍

സമകാലിക മലയാളം ഡെസ്ക്

2011ല്‍  സിറിയയിലെ ഡെറായിലുള്ള സ്‌കൂള്‍ മതിലില്‍ അസദ്  ഭരണകൂടത്തിനെതിരെ മുദ്രാവാക്യങ്ങള്‍ എഴുതുമ്പോള്‍ മുആവ്വിയ സിസ്‌നെ എന്ന 14 വയസ്സുകാരന്‍ വിചാരിച്ചിട്ടുണ്ടാകില്ല ആ ചെറിയ എഴുത്ത് രാജ്യത്തെ തന്നെ നശിപ്പിച്ചു കളയുന്ന ആഭ്യന്തര യുദ്ധത്തിന് തന്റെ നഗരത്തിലേക്ക് കടന്നു വരാനുള്ള ചവിട്ട് പടിയായിരിക്കുമെന്ന്. ഇതുവരെ സിറിയയില്‍ യുദ്ധം കാരണം കൊല്ലപ്പട്ടവരുടേയും കാണാതായവരുടേയും അംഗവൈകല്യം സംഭവിച്ചവരുടെ എണ്ണം കണക്കക്കുകള്‍ക്കതീതമാണ്. മുആവ്വിയയുടെ നഗരമായ ഡെറാ പൂര്‍ണമായും തകര്‍ന്നു. ലക്ഷക്കണക്കിന് പേരാണ്് അവിടെ നിന്നും പലായനം ചെയ്തത്. ഇപ്പോള്‍ ആറ് വര്‍ഷങ്ങള്‍ക്ക് ശേഷം 2017ല്‍ യുവാവയ മുആവ്വിയയ്ക്ക് താനന്ന് ചെയ്ത പ്രവൃത്തിയുടെ ശരിക്കുള്ള ഗൗരവം മനസ്സിലായിരിക്കുന്നു. പക്ഷേ അതു മനസിലാക്കുന്ന സമയത്തും മുആവ്വിയ ഫ്രീ സിറിയന്‍ ആര്‍മിയുടെ  മുന്നണിപ്പോരാളിയാണ്. 
കുട്ടിക്കാലത്ത് തോന്നിയ വികൃതി കാരണം ഇന്നയാള്‍ക്ക് ജീവിതം ന്ഷ്ടപ്പെട്ടുവെന്നും പിതാവ് ഉള്‍പ്പെടെ പ്രിയപ്പെട്ടവരേയും സുഹൃത്തുക്കളേയും നഷ്ടപ്പെട്ടു എന്നും അയാള്‍ അല്‍ ജസീറയ്ക്ക് അനുവദിച്ച അഭിമുഖത്തില്‍ പറയുന്നു. 

സിറിയന്‍ വിമതരുടെ ആശയങ്ങളില്‍ ആകൃഷ്ടനായി ആയിരുന്നു മുആവ്വിയയുടെ ചുവരെഴുത്ത്. സിറിയയിലുടനീളം ഇത്തരത്തില്‍ കുട്ടിക്കാലം മുതല്‍ തന്നെ അസദ് ഭരണകൂടത്തിനെതിരെ ആയുധമെടുത്ത ആയിരക്കണക്കിന് ആളുകളെ കാണാന്‍ സാധിക്കും. അല്‍ജസീറക്ക് വേണ്ടി ജാമി ഡോറണ്‍  മുആവ്വീയോട് സംസാരിച്ച് തയ്യാറാക്കിയ ഡോക്യുമെന്ററി ഇവിടെ കാണാം.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സ്വതന്ത്ര എംഎല്‍എമാര്‍ പിന്തുണ പിന്‍വലിച്ചു; ഹരിയാനയിൽ ബിജെപി സർക്കാർ തുലാസിൽ

കോൺ​ഗ്രസിന് എതിരായ ബിജെപി വീഡിയോ നീക്കണം; എക്സിനോട് തെരഞ്ഞെടുപ്പ് കമ്മീഷൻ

എൻസിഇആർടി പാഠ പുസ്തകം വ്യാജമായി അച്ചടിച്ചു; കൊച്ചിയിൽ 2 സ്വകാര്യ സ്ഥാപനങ്ങൾക്കെതിരെ കേസ്

'ബാക്കി അണ്ണൻ നോക്കിക്കോളാം'; 'ആവേശം' ഒടിടിയിലേക്ക്, മെയ് ഒൻപതു മുതൽ ആമസോൺ പ്രൈമിൽ

മക്ഗുര്‍ക് തുടങ്ങി സ്റ്റബ്‌സ് പൂര്‍ത്തിയാക്കി; രാജസ്ഥാന് 222 റണ്‍സ് ലക്ഷ്യം നല്‍കി ഡല്‍ഹി