രാജ്യാന്തരം

കിം ജോങ് നാമിന്റെ കൊലപാതകത്തില്‍ ഉത്തര കൊറിയന്‍ എംബസി ഉദ്യോഗസ്ഥന് പങ്ക് 

സമകാലിക മലയാളം ഡെസ്ക്

ക്വാലാലംപൂര്‍: കിം ജോങ് നാമിന്റെ കൊലപാതകത്തില്‍ നോര്‍ത്ത് കൊറിയന്‍ എംബസിയിലെ മുതിര്‍ന്ന അംഗത്തിന് പങ്കുണ്ടെന്ന് സ്ഥിരീകരിച്ച് മഷ്യേന്‍ പൊലീസ്. നോര്‍ത്ത കൊറിയന്‍ എംബസിയിലെ രണ്ടാമത്തെ സെക്രട്ടറി റാങ്കില്‍ ഉള്ള ഉദ്യോഗസ്ഥനാണ് ഇദ്ദേഹം. നോര്‍ത്ത് കൊറിയന്‍ എയര്‍ലൈനായ എയര്‍ കൊറിയോയിലെ ഒരു ഉദ്യോഗസ്ഥനും സംഭവത്തില്‍ പങ്കുള്ളതായി പൊലീസ് പറയുന്നു. കൃത്യത്തില്‍ പങ്കുണ്ടെന്ന് കരുതുന്ന നാല് പേര്‍ മലേഷ്യ വിട്ടിട്ടുണ്ട് എന്നാണ് പൊലീസ് കരുതുന്നത്. ഇവര്‍ അന്നേദിവസം തന്നെ ഉത്തര കൊറിയിലെത്തിയിരിക്കാം എന്നും പൊലീസ് കരുതുന്നു. 

മലേഷ്യയിലെ ക്വാലലംപൂര്‍ എയര്‍പ്പോര്‍ട്ടില്‍ വെച്ച് കഴിഞ്ഞയാഴ്ച്ചയാണ് ഉത്തര കൊറിയന്‍ ഭരണാധികാരി കിം ജോങ് ഉന്നിന്റെ സഹോദരന്‍ കിം ജോങ് നാം അക്രമിക്കപ്പെട്ടത്. വിമാനത്താവളത്തില്‍ വെച്ച് നാം അക്രമിക്കപ്പെടുന്നതിന്റെ സിസി ടിവി ദൃശ്യങ്ങള്‍ കഴിഞ്ഞ ദിവസം പുറത്തു വന്നിരുന്നു. ഇതിന് പിന്നാലെയാണ് കൊലപപാതകത്തിന് പിന്നിലെ നോര്‍ത്ത് കൊറിയന്‍ ബന്ധത്തിലേക്ക് കൂടുതല്‍ വെളിച്ചം വീശുന്ന തെളിവുകളുമായി മലേഷ്യന്‍ പൊലീസ് രംഗത്തെത്തിയിരിക്കുന്നത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

മാസപ്പടി കേസിൽ മുഖ്യമന്ത്രിക്കും മകൾക്കുമെതിരെ അന്വേഷണമില്ല; മാത്യു കുഴൽനാടന്റെ ഹർജി തള്ളി

'ക്രെഡിറ്റ് കാര്‍ഡ്' സ്റ്റൈല്‍ ആധാര്‍ പിവിസി കാര്‍ഡ് എങ്ങനെ ഓര്‍ഡര്‍ ചെയ്യാം?

ഓട്ടോ നിര്‍ത്തുന്നതിനെച്ചൊല്ലി തര്‍ക്കം: പാലക്കാട് ആറുപേര്‍ക്ക് വെട്ടേറ്റു; കല്ലേറില്‍ നാലുപേര്‍ക്കും പരിക്ക്

കുട്ടികളുടെ സ്വകാര്യത; കുവൈറ്റില്‍ സ്ഥാപനങ്ങള്‍ക്ക് നിര്‍ദേശങ്ങളുമായി വിദ്യാഭ്യാസ വകുപ്പ്, ലംഘിച്ചാല്‍ കര്‍ശന ശിക്ഷ

'കുഞ്ഞേ മാപ്പ് !'; കളിപ്പാട്ടവും പൂക്കളും, സല്യൂട്ട് നല്‍കി പൊലീസ്; നവജാത ശിശുവിന്റെ മൃതദേഹം സംസ്‌കരിച്ചു