രാജ്യാന്തരം

ലഹോറിലെ മാര്‍ക്കറ്റില്‍ സ്‌ഫോടനം

സമകാലിക മലയാളം ഡെസ്ക്

ലഹോര്‍: പാകിസ്ഥാനിലെ ലഹോഹിറില്‍ ബോംബ് സ്‌ഫോടനം. ഏഴ്‌പേര്‍ മരിച്ചു.17പേര്‍ക്ക് പരിക്ക്. തിരക്കേറിയ മാര്‍ക്കറ്റില്‍ പണി നടന്നു കൊണ്ടിരിക്കുന്ന കെട്ടിടത്തിലാണ് സ്‌ഫോടനം നടന്നത്. ലഹോറിലെ പ്രതിരോധ ഓഫീസുകള്‍ പ്രവര്‍ത്തിക്കുന്നതിനടുത്താണ് സ്‌ഫോടനം നടന്ന മാര്‍ക്കറ്റ്. 

20കിലോയോളം സ്‌ഫോടക വസ്ഥുക്കള്‍ മാര്‍ക്കറ്റില്‍ നിറച്ചിരുന്നു എന്ന് പൊലീസ് പറയുന്നു. ഗുല്‍ബര്‍ഗിലും സ്‌ഫോടനം നടന്നതായി വിവരങ്ങളുണ്ട്. 

പാകിസ്ഥാനില്‍ തുടരെ തുടരെയുള്ള അക്രമങ്ങളില്‍ ഫെബ്രുവരിയുടെ തുടക്കം മുതല്‍ കൊല്ലപ്പെട്ടത് 130 ഓളം പേരാണ്. കഴിഞ്ഞ 17ന് സെഹ്‌വാനിലെ സൂഫി ആരാധനാലയത്തിന് നേരെ നടന്ന അക്രമത്തില്‍ 88 പേര്‍ മരിച്ചിരുന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

താനൂര്‍ കസ്റ്റഡി കൊലപാതകം; നാലു പൊലീസുകാര്‍ അറസ്റ്റില്‍

“ഇയാളാര്, അന്നദാതാവായ പൊന്നുതമ്പുരാനോ?, എന്തായാലും അരിച്ചെട്ടിയാർ ഇരുന്നാലും, വന്ന കാലിൽ നിൽക്കാതെ''

അരളിപ്പൂവിന് ക്ഷേത്രങ്ങളില്‍ വിലക്കില്ല; ശാസ്ത്രീയ പരിശോധനാ ഫലം വന്ന ശേഷം തീരുമാനമെന്ന് ദേവസ്വം ബോര്‍ഡ്

തെരഞ്ഞെടുപ്പ് പ്രചാരണത്തിന് പണമില്ല; പുരിയിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി പിന്‍മാറി

എന്തുകൊണ്ട് രോഹിത് ഇംപാക്ട് പ്ലെയര്‍ ആയി? കാരണം വെളിപ്പെടുത്തി പിയൂഷ് ചൗള