രാജ്യാന്തരം

മുസ്‌ലിമിലേക്കെത്തുന്ന ഓസ്‌കര്‍;ചരിത്രമായ ഓസ്‌കര്‍ വേദി 

സമകാലിക മലയാളം ഡെസ്ക്

89-മത് ഓസ്‌കര്‍ വേദി മറ്റു ഓസ്‌കര്‍ വേദികളില്‍ നിന്നും വ്യത്യസതമായിരുന്നു. തുടക്കം മുതല്‍. അവതാരകന്റെ ഡൊണാള്‍ഡ് ട്രംപിനെതിരെയുള്ള പരിഹാസത്തില്‍ തുടങ്ങിയ ഓസ്‌കര്‍ വേദിയില്‍ അഭയാര്‍ത്ഥികളോടൊപ്പം നില്‍ക്കാനുള്ള ആഹ്വാനങ്ങളും ഐക്യദാര്‍ഢ്യ പ്രകടനങ്ങളും നിറഞ്ഞു നിന്നു.

മറ്റൊരു ചരിത്രത്തിന് കൂടി ഓസ്‌കര്‍ വേദി സാക്ഷ്യം വഹിച്ചു.മികച്ച ചിത്രത്തിനുള്ള ഓസ്‌കാര്‍ നേടിയ മൂണ്‍ ലൈറ്റ് കറുത്ത വര്‍ഗ്ഗക്കാരുടെ സിനിമയാണ്. ബെറി ജെന്‍കിന്‍സാണ് ചിത്രത്തിന്റെ സംവിധായകന്‍. ചിത്രത്തിന്റെ അണിയറയില്‍ പ്രവര്‍ത്തിച്ചവരും കറുത്ത വര്‍ഗ്ഗക്കാര്‍ തന്നെ. 
ഇതിനു പുറമേ ഓസ്‌കാര്‍ നേടുന്ന ആദ്യ മുസ്ലീം അഭിനേതാവായി മികച്ച സഹനടനുള്ള പുരസ്‌കാരം ലഭിച്ച മഹെര്‍ഷലാ അലി. ബെറി ജെന്‍കിന്‍സ് സംവിധാനം ചെയ്ത മൂണ്‍ലൈറ്റിലെ പ്രകടനത്തിനാണ് അലിക്ക് പുരസ്‌കാരം ലഭിച്ചത്. തീവ്രവാദത്തിന്റെയും കുടിയേറ്റത്തിന്റേയും പേരില്‍ ഒരു വിഭാഗത്തിലെ ജനതയെ മുഴുവന്‍ ഒറ്റപ്പെടുത്താന്‍ ശക്തമായ ശ്രമങ്ങള്‍ നടക്കുന്നതിനിടയിലാണ് അവാര്‍ഡ് വിതരണം എന്നത് എടുത്തു കാട്ടേണ്ടതാണ്.

ഇറാന്‍ ഉള്‍പ്പെടെ ഏഴ് മുസ്ലീം രാജ്യങ്ങളിലെ പൗരന്‍മാര്‍ക്ക് ട്രംപ് അമേരിക്കയില്‍ വിലക്കേര്‍പ്പെടുത്തിയപ്പോള്‍ അക്കാദമി മികച്ച വിദേശ സിനിയക്കുള്ള പുരസ്‌കാരം ഇറാന്‍  സിനിമയ്ക്ക്‌ കൊടുത്തു! ദി സെയില്‍സ്മാനാണ് മികച്ച വിദേശ ചിത്രം. 

മികച്ച സഹനടിക്കുള്ള പുരസ്കാരം നേടിയ വയോള ഡേവിസും ചരിത്രത്തില്‍ ഇടം പിടിക്കുകയാണ്. ആദ്യമായാണ് ഒരു കറുത്ത വര്‍ഗ്ഗക്കാരിക്ക് പുരസ്‌കാരം ലഭിക്കുന്നത്. ഫെന്‍സിലെ അഭിനയമാണ് വയോളയ്ക്ക് പുരസ്‌കാരം നേടി കൊടുത്തത്. 

ഹോളിവുഡില്‍ മാത്രം ഒതുങ്ങി നില്‍ക്കാതെ അവാര്‍ഡുകള്‍ മറ്റിടങ്ങളിലേക്ക് നീങ്ങേണ്ടത് കാലത്തിന്റെ ആവശ്യമാണ് എന്നത് മനസ്സിലാക്കിയാകണം അക്കാദമി ഇത്തവണ പുരസ്‌കാര നിര്‍ണ്ണയങ്ങള്‍ നടത്തിയിട്ടുണ്ടാകുക. 

അമേരിക്കന്‍ പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപ് അടക്കമുള്ളവരുടെ വിവേചന പ്രവര്‍ത്തികള്‍ക്കിടയില്‍ അക്കാദമി ഇത്തവണത്തെ ഓസ്‌കാര്‍ പുരസ്‌കാര ദാനച്ചടങ്ങിലൂടെ വലിയൊരു രാഷ്ട്രീയ പ്രഖ്യാപനമാണ് നടത്തിയിരിക്കുന്നത്.

രാഷ്ട്ര സങ്കല്‍പ്പങ്ങളും വിവേചനങ്ങളും കൊണ്ട് മതിലുകല്‍ തീര്‍ത്താലും അതിനപ്പുറത്ത് കലയയ്ക്ക് മനുഷ്യനെ ഒന്നിപ്പിക്കാന്‍ സാധിക്കും എന്ന മഹത്തായ സന്ദേശം നല്‍കിയിരിക്കുകയാണ് 84-മത് ഓസ്‌കര്‍ പുരസ്‌കാര വേദി.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

പനാമ എണ്ണക്കപ്പലിന് നേരെ ഹൂതി ആക്രമണം; ഇന്ത്യക്കാരുള്‍പ്പെടെയുളളവരെ രക്ഷപ്പെടുത്തി ഇന്ത്യന്‍ നാവികസേന

പത്രമിടാനെത്തിയ കുട്ടിയെ ലൈംഗികമായി ഉപദ്രവിച്ചെന്ന് പരാതി; സിപിഎം ബ്രാഞ്ച് കമ്മിറ്റി അംഗം അറസ്റ്റില്‍

'ശൈലജ ഏതാ ശശികല ഏതാ എന്ന് മനസിലാവുന്നില്ല', വര്‍ഗീയ ടീച്ചറമ്മയെന്നും പരിഹസിച്ച് രാഹുല്‍ മാങ്കൂട്ടത്തില്‍

വെടിക്കെട്ട് ബാറ്റിങ്ങുമായി ഋതുരാജ്; ഹൈദരാബാദിന് 213 റണ്‍സ് വിജയലക്ഷ്യം

ഗുജറാത്ത് തീരത്ത് വന്‍ ലഹരിവേട്ട, 600 കോടിയുടെ ലഹരി മരുന്നുമായി പാക്‌ബോട്ട്, 14 പേര്‍ അറസ്റ്റില്‍