രാജ്യാന്തരം

ഇസ്രായേല്‍  പ്രധാനമന്ത്രിക്കുള്ള മോദിയുടെ സമ്മാനം കേരളത്തില്‍ നിന്ന്

സമകാലിക മലയാളം ഡെസ്ക്

ജറുസലേം: ആദ്യമായി ഇസ്രായേലില്‍ സന്ദര്‍ശനം നടത്തുന്ന ഇന്ത്യന്‍ പ്രധാനമന്ത്രി ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിനായി കരുതിയിരുന്ന സമ്മാനം കേരളത്തില്‍ നിന്നും. കേരളത്തിലെ ജൂത സ്മാരകത്തില്‍ നിന്നുമുള്ള ചരിത്രശേഷിപ്പുകളാണ് മോദി ബെഞ്ചമിന്‍ നെതന്യാഹുവിന് സമ്മാനിച്ചത്. 

ഒന്‍പത്, പത്ത് നൂറ്റാണ്ടുകളില്‍ എഴുതപ്പെട്ടതായി കരുതുന്ന രണ്ട് കോപ്പര്‍ പ്ലേറ്റുകളാണ് മോദി ആദ്യ സന്ദര്‍ശനത്തില്‍ ഇസ്രായേലിലേക്ക് കൊണ്ടുപോയത്. കേരളത്തിലെ പരദേശി ജൂത വിഭാഗം നല്‍കിയ ജൂതര്‍ക്ക് ദൈവം സീനായ് മലയില്‍ നിന്ന് കൊടുത്തതായി പറയുന്ന കല്‍പ്പനകളും മോദി ബെഞ്ചമിന്‍ നെതന്യാഹുവിന് കൈമാറി. 

കൊച്ചിയിലെ ജൂതവിഭാഗത്തെ സംബന്ധിക്കുന്നതാണ് കോപ്പര്‍ പ്ലേറ്റുകളില്‍ ഒന്ന്. ജൂത നേതാവ് ജോസഫ് റബാന് അന്നത്തെ ഹിന്ദു രാജാവായ ചേരമാന്‍ പെരുമാള്‍ നല്‍കിയതായി പറയുന്ന അവകാശങ്ങളേയും, വിശേഷ അധികാരങ്ങളേയും കുറിച്ചാണ് ഇതില്‍ പറയുന്നത്. 

ഇന്ത്യയുമായി ജൂതര്‍ക്ക് ഉണ്ടായിരുന്ന വ്യാപരത്തെ കുറിച്ച് പറയുന്നതാണ് രണ്ടാമത്തെ കോപ്പര്‍ പ്ലേറ്റ്. ജൂതര്‍ക്കായി അനുവദിച്ച ഭൂമി, നികുതി ആനുകൂല്യങ്ങള്‍, മറ്റ് അവകാശങ്ങള്‍ എന്നിവയെ കുറിച്ചാണ് ഇതില്‍ രേഖപ്പെടുത്തിയിരിക്കുന്നത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'അവര്‍ക്ക് ദക്ഷിണേന്ത്യയെ പ്രത്യേക രാജ്യമാക്കണം'- ഇന്ത്യ സഖ്യത്തിനെതിരെ മോദി

ഓപ്പണറായി അതിവേഗം! രാഹുലിന് റെക്കോര്‍ഡ്, എലൈറ്റ് പട്ടികയില്‍

'കള്ളക്കടൽ'- ഉയർന്ന തിരമാല, കടലാക്രമണ സാധ്യത

കരുത്തായത് രാഹുലും ദീപക്കും; രാജസ്ഥാന് മുന്നില്‍ 198 റണ്‍സ് ലക്ഷ്യം വച്ച് ലഖ്‌നൗ

വമ്പന്‍ താരനിര; തിയറ്റർ വിറപ്പിക്കാൻ 'കൽക്കി 2898 എഡി' എത്തുന്നു, പ്രഭാസ് ചിത്രത്തിന്റെ റിലീസ് തിയതി പ്രഖ്യാപിച്ചു