രാജ്യാന്തരം

വാക്ക് പാലിക്കാന്‍ എഴുത്തുകാരന്‍ തന്റെ പുസ്തകം കഴിച്ചു

സമകാലിക മലയാളം ഡെസ്ക്

ബ്രിട്ടന്‍ തെരഞ്ഞെടുപ്പില്‍ തെരേസ മേയ് വലിയ വിജയം നേടും എന്നായിരുന്നു മിക്കവരുടേയും പ്രതീക്ഷ. എന്നാല്‍ കണക്കുകൂട്ടലുകളെല്ലാം തെറ്റിക്കുന്നതായിരുന്നു ബ്രിട്ടനിലെ തെരഞ്ഞെടുപ്പ് ഫലം. തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതോടെ ബ്രിട്ടനിലെ ഒരു എഴുത്തുകാരനും പണികിട്ടി. 

തെരേസ മേയുടെ എതിര്‍ സ്ഥാനാര്‍ഥിയായിരുന്ന ജെര്‍മി കോര്‍ബ് തെരഞ്ഞെടുപ്പില്‍ 38 ശതമാനം വോട്ട് നേടുകയാണെങ്കില്‍ താന്‍ എഴുതിയ "വൈ ബ്രിട്ടന്‍ വോട്ടട് ടു ലീവ് യൂറോപ്യന്‍ യൂണിയന്‍" എന്ന പുസ്തകം കഴിക്കുമെന്നായിരുന്നു എഴുത്തുകാരന്റെ പ്രഖ്യാപനം. എഴുത്തുകാരനും പ്രൊഫസറുമായ മാത്യു ഗുഡ്വിനാണ് വെല്ലുവിളി നടത്തിയത്. 

എന്നാല്‍ തെരഞ്ഞെടുപ്പ് ഫലം വന്നപ്പോഴാകട്ടെ ജെര്‍മി കോര്‍ബ് 40 ശതമാനം വോട്ട് സ്വന്തമാക്കി. തെരഞ്ഞെടുപ്പ് ഫലം വന്നതിന് ശേഷം മാത്യു ഗുഡ്വിനെ ബ്രിട്ടനിലെ സ്‌കൈന്യൂസ് ചാനല്‍ ചര്‍ച്ചയ്ക്ക് ക്ഷണിക്കുകയും, പുസ്തകം കഴിക്കുമെന്ന പ്രഖ്യാപനം ഓര്‍മിപ്പിക്കുകയുമായിരുന്നു. ഒടുവില്‍ ഷോയ്ക്കിടെ എഴുത്തുകാരന്‍ താന്‍ എഴുതിയ പുസ്തകം കഴിച്ചു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

പനാമ എണ്ണക്കപ്പലിന് നേരെ ഹൂതി ആക്രമണം; ഇന്ത്യക്കാരുള്‍പ്പെടെയുളളവരെ രക്ഷപ്പെടുത്തി ഇന്ത്യന്‍ നാവികസേന

പത്രമിടാനെത്തിയ കുട്ടിയെ ലൈംഗികമായി ഉപദ്രവിച്ചെന്ന് പരാതി; സിപിഎം ബ്രാഞ്ച് കമ്മിറ്റി അംഗം അറസ്റ്റില്‍

'ശൈലജ ഏതാ ശശികല ഏതാ എന്ന് മനസിലാവുന്നില്ല', വര്‍ഗീയ ടീച്ചറമ്മയെന്നും പരിഹസിച്ച് രാഹുല്‍ മാങ്കൂട്ടത്തില്‍

വെടിക്കെട്ട് ബാറ്റിങ്ങുമായി ഋതുരാജ്; ഹൈദരാബാദിന് 213 റണ്‍സ് വിജയലക്ഷ്യം

ഗുജറാത്ത് തീരത്ത് വന്‍ ലഹരിവേട്ട, 600 കോടിയുടെ ലഹരി മരുന്നുമായി പാക്‌ബോട്ട്, 14 പേര്‍ അറസ്റ്റില്‍