രാജ്യാന്തരം

തെരേസ മെയ്‌ക്കെതിരെ സ്വന്തം പാര്‍ട്ടിയില്‍ പടയൊരുക്കം; എല്ലാം ശരിയാക്കിയില്ലെങ്കില്‍ സര്‍ക്കാരിനെതിരെ വോട്ടുചെയ്യുമെന്ന് ഭീഷണി

സമകാലിക മലയാളം ഡെസ്ക്

ലണ്ടന്‍: തെരഞ്ഞെടുപ്പിലേറ്റ തിരിച്ചടിക്ക് പിന്നാലെ ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസ മെയ്‌ക്കെതിരെ സ്വന്തം പാര്‍ട്ടിയില്‍ തന്നെ പടയൊരുക്കം. ഗ്രെന്‍ഫെല്‍ ടവര്‍ ദുരന്തം കൈകര്യം ചെയ്യുന്നതില്‍ പ്രധാനമന്ത്രി വന്‍ വീഴ്ചവരുത്തിയെന്നാരോപിച്ച് കണ്‍സര്‍വേറ്റിവ് പാര്‍ട്ടിയിലെ ജൂനിയര്‍ എംപിമാര്‍ രംഗത്തെത്തിയിരിക്കുകയാണ്. പത്തു ദിവസമാണ് കാര്യങ്ങള്‍ നേരെയാക്കാന്‍ എംപിമാര്‍ പ്രധാനമന്ത്രിക്ക് നല്‍കിയിരിക്കുന്നത്. കൃത്യമായ നടപടി സ്വീകരിച്ചില്ലെങ്കില്‍ രാജ്ഞിയുടെ പ്രസംഗത്തിന്‍മേലുള്ള വോട്ടെടുപ്പില്‍ സര്‍ക്കാരിനെതിരെ വോട്ടുചെയ്യുമെന്ന് നാല്‍പ്പതിലേറെ ജൂനിയര്‍ എംപിമാര്‍ ഭീഷണിപ്പെടുത്തിയിരിക്കുന്നത്. 

നല്ല നിലയില്‍ പൊയ്‌ക്കൊണ്ടിരുന്ന സര്‍ക്കാരിനെ അനവസരത്തില്‍ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച് ന്യൂനപക്ഷ സര്‍ക്കാരാക്കി മാറ്റിയെന്നാണ് തെസോ മെയ്‌ക്കെതിരെ പാര്‍ട്ടിയില്‍ ഉയരുന്ന പ്രധാന വിമര്‍ശനം. പാര്‍ട്ടിയില്‍ വേണ്ടവിധം ചര്‍ച്ചചെയ്യാതെ രാഷ്ട്രീയ ഉപദേശകരുടെ നിര്‍ദേശം മാത്രം പരിഗണിച്ചാണു തെരേസ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചത്. തെരഞ്ഞെടുപ്പില്‍ കണ്‍സര്‍വേറ്റീവ് പാര്‍ട്ടിക്ക ഒറ്റയ്ക്ക ഭരിക്കാനുള്ള ഭുരിപക്ഷം ലഭിച്ചിരുന്നില്ല. മറ്റു ചെറുപാര്‍ട്ടികളെ കൂട്ടുപിടിച്ചു ഭരണമുന്നണിയുണ്ടാക്കാന്‍ തെരേസ ശ്രമിക്കുന്നുണ്ടെങ്കിലും ശ്രമങ്ങള്‍ ഒന്നും ഇതുവരെ വിജയം കണ്ടില്ല. 

തെരഞ്ഞെടുപ്പില്‍ ഭൂരിപകക്ഷം നഷ്ടപ്പെട്ട തെരേസ മെയ് പ്രധാനമന്ത്രി സ്ഥാനം രാജിവെക്കണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടതിന് പിന്നാലെയാണ് സ്വന്തം പാര്‍ട്ടിയില്‍ നിന്നും തെരേസയ്‌ക്കെതിരെ ശബ്ദങ്ങള്‍ ഉയരുന്നത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സ്വതന്ത്ര എംഎല്‍എമാര്‍ പിന്തുണ പിന്‍വലിച്ചു; ഹരിയാനയിൽ ബിജെപി സർക്കാർ തുലാസിൽ

കോൺ​ഗ്രസിന് എതിരായ ബിജെപി വീഡിയോ നീക്കണം; എക്സിനോട് തെരഞ്ഞെടുപ്പ് കമ്മീഷൻ

എൻസിഇആർടി പാഠ പുസ്തകം വ്യാജമായി അച്ചടിച്ചു; കൊച്ചിയിൽ 2 സ്വകാര്യ സ്ഥാപനങ്ങൾക്കെതിരെ കേസ്

'ബാക്കി അണ്ണൻ നോക്കിക്കോളാം'; 'ആവേശം' ഒടിടിയിലേക്ക്, മെയ് ഒൻപതു മുതൽ ആമസോൺ പ്രൈമിൽ

മക്ഗുര്‍ക് തുടങ്ങി സ്റ്റബ്‌സ് പൂര്‍ത്തിയാക്കി; രാജസ്ഥാന് 222 റണ്‍സ് ലക്ഷ്യം നല്‍കി ഡല്‍ഹി