രാജ്യാന്തരം

ഫ്രാന്‍സില്‍ പാര്‍ലമെന്റിലും മക്രോണിന് വിജയം

സമകാലിക മലയാളം ഡെസ്ക്

പാരീസ്: ഫ്രാന്‍സിലെ പാര്‍ലമെന്റ് തെരഞ്ഞെടുപ്പിലും പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണിന്റെ പാര്‍ട്ടിക്ക് വിജയം. വോട്ടെണ്ണല്‍ പൂര്‍ത്തിയായപ്പോള്‍ ദേശീയ അസംബ്ലിയില്‍ 577ല്‍ 361 സീറ്റുകള്‍ നേടി മക്രോണിന്റെ ഒന്‍മാര്‍ഷ് പാര്‍ട്ടി വിജയിച്ചു.റിപ്പബ്ലിക്കന്‍ പാര്‍ട്ടി സഖ്യത്തിന് 126 ഉം സോഷ്യലിസ്റ്റ് പാര്‍ട്ടി സഖ്യത്തിന് 46 ഉം ളാ ഫ്രാന്‍സ് ഇന്‍സോമൈസ് 26 ഉം നാഷണല്‍ ഫ്രണ്ട് എട്ടും മറ്റ് പാര്‍ട്ടികള്‍ പത്തും സീറ്റുകള്‍ നേടി. 577 സീറ്റുകളുള്ള പാര്‍ലമെന്റില്‍ ഭൂരിപക്ഷം തികയ്ക്കാന്‍289 സീറ്റുകള്‍ വേണം.

ഇതാദ്യമായാണ് രൂപപ്പെട്ട് മാസനങ്ങള്‍ മാത്രം പ്രായമുള്ള ഒരു പാര്‍ട്ടി ഫ്രാന്‍സില്‍ രണ്ട് സഭകളിലും തികഞ്ഞ ഭൂരിപക്ഷത്തോടെ വിജയിച്ചു കയറുന്നത്. സോഷ്യലിസ്റ്റ് പാര്‍ട്ടിയില്‍ നിന്നും രാജിവെച്ചു പുറത്തുവന്ന മക്രോണ്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പിനോടനുബന്ധിച്ചാണ് ഒന്‍മാര്‍ഷ് പാര്‍ട്ടി രൂപരീകരിക്കുന്നത്. ഫ്രാന്‍സിലെ പരമ്പാരാഗത പാര്‍ട്ടികളെ കടത്തിവെട്ടിയാണ് മക്രോണ്‍ തന്റെ പാര്‍ട്ടിയെ രണ്ടുസഭകളിലും വിജയിപ്പിച്ചിരിക്കുന്നത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

മഴ മുന്നറിയിപ്പില്‍ മാറ്റം; പത്തനംതിട്ടയില്‍ ഇന്ന് രാത്രി അതിതീവ്രമഴയ്ക്ക് സാധ്യത, റെഡ് അലര്‍ട്ട്

ഡുപ്ലെസിയും കോഹ് ലിയും തിളങ്ങി, അവസാന ഓവറുകളില്‍ ആഞ്ഞടിച്ച് ഗ്രീന്‍; ചെന്നൈയ്ക്ക് 219 റണ്‍സ് വിജയലക്ഷ്യം

മലവെള്ളപ്പാച്ചിലിനും മിന്നൽ പ്രളയത്തിനും സാധ്യത: സുരക്ഷിതമായ സ്ഥലത്തേക്ക് മാറണം: മുന്നറിയിപ്പുമായി മുഖ്യമന്ത്രി

പശുവിന് തീറ്റകൊടുക്കാന്‍ പോയി: സഹോദരങ്ങള്‍ ഭാരതപ്പുഴയില്‍ മുങ്ങിമരിച്ചു

ക്‌നാനായ യാക്കോബായ സഭ മെത്രാപ്പൊലീത്തയുടെ സസ്പെൻഷൻ സ്റ്റേ ചെയ്തു