രാജ്യാന്തരം

പാക്കിസ്ഥാനില്‍ എണ്ണ ടാങ്കറിന് തീപിടിച്ച് 120 പേര്‍ മരിച്ചു; നൂറിലധികം പേര്‍ക്ക് പരിക്ക്

സമകാലിക മലയാളം ഡെസ്ക്

പാക്കിസ്ഥാനിലെ പഞ്ചാബില്‍ എണ്ണ ടാങ്കറിന് തീപിടിച്ച് 120 പേര്‍ മരിച്ചു. പഞ്ചാബ് പ്രവിശ്യയിലെ ബഹാവല്‍പൂരിലാണ് അപകടം നടന്നത്. നൂറിലധികം പേര്‍ക്ക് അപകടത്തില്‍ പരിക്കേറ്റിട്ടുണ്ട്. 

ഹൈവേയില്‍ മറിഞ്ഞ ടാങ്കറില്‍ നിന്നും ഇന്ധനം എടുക്കുന്നതിനായി പ്രദേശവാസികള്‍  എത്തിയതാണ് മരണസംഖ്യ ഉയരാന്‍ കാരണം. ഈ സമയത്താണ് ടാങ്കറിന് തീപിടിച്ചത്. പരിക്കേറ്റവരില്‍ ഭൂരിഭാഗം പേരുടേയും നില ഗുരുതരമായതിനാല്‍ മരണസംഖ്യ ഇനിയും ഉയര്‍ന്നേക്കുമെന്നാണ് സൂചന.

എണ്ണ ടാങ്കര്‍ മറിഞ്ഞതിന് സമീപം പാര്‍ക്ക് ചെയ്തിരുന്ന ആറ് കാറുകള്‍ക്കും, 12 ബൈക്കുകള്‍ക്കും തീപിടിച്ചിരുന്നു.  അഗ്നിശമന സേന തീ അണയ്ക്കുന്നതിനുള്ള ശ്രമം തുടരുകയാണ്. അമിത വേഗതയിലെത്തിയ ടാങ്കര്‍ നിയന്ത്രണം വിട്ട് തലകീഴായി മറിയുകയായിരുന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സ്ത്രീയെ തട്ടിക്കൊണ്ടുപോയ കേസ്:എച്ച് ഡി രേവണ്ണ കസ്റ്റഡിയില്‍

സ്‌പോട്ട് ബുക്കിങ് ഇല്ല; ശബരിമലയില്‍ അയ്യപ്പ ദര്‍ശനത്തിന് ഓണ്‍ലൈന്‍ ബുക്കിങ് മാത്രം

പൂഞ്ചില്‍ വ്യോമസേനയുടെ വാഹനവ്യൂഹത്തിനു നേരെ ഭീകരാക്രമണം; അഞ്ച് സൈനികര്‍ക്ക് പരിക്ക്

കാണാതായ കോൺ​ഗ്രസ് നേതാവിന്റെ മൃതദേഹം കത്തിക്കരിഞ്ഞ നിലയിൽ തോട്ടത്തിൽ: അന്വേഷണം

തൃഷ@41; താരസുന്ദരിയുടെ മികച്ച അഞ്ച് സിനിമകൾ