രാജ്യാന്തരം

വീണ്ടും മിസൈല്‍ പരീക്ഷണവുമായി ഉത്തര കൊറിയ, യുദ്ധാന്തരീക്ഷം സൃഷ്ടിക്കുന്നു എന്ന് ദക്ഷിണ കൊറിയ 

സമകാലിക മലയാളം ഡെസ്ക്

സോള്‍: യുഎന്‍ സുരക്ഷാ പ്രമേയം മറികടന്ന് നോര്‍ത്ത് കൊറിയ വീണ്ടും മിസൈല്‍ പരീക്ഷണങ്ങള്‍ നടത്തിയെന്ന് ദക്ഷിണ കൊറിയ. ജപ്പാന്‍ കടലില്‍ വടക്ക് പടിഞ്ഞാറന്‍ തീരത്ത് നോര്‍ത്ത് കൊറിയ നാല് ബാലിസ്റ്റിക് മിസൈലുകള്‍ പരീക്ഷിച്ചതായി സൗത്ത് കൊറിയ പറയുന്നു. ടോക്കിയോ തീരത്ത്‌ നിന്നും 200 നോട്ടിക്കല്‍ മൈല്‍ അകലെയായി ആണ് മൂന്ന് മിസൈലുകള്‍ പതിച്ചത് എന്ന് ജപ്പാന്‍ പ്രധാനമന്ത്രി ഷിന്‍സോ ആബെ സാക്ഷ്യപ്പെടുത്തുന്നു.

കഴിഞ്ഞയാഴ്ച്ച ദക്ഷിണ കൊറിയയും അമേരിക്കയും സംയുക്തമായി സൈനിക അഭ്യാസങ്ങള്‍ നടത്തിയിട്ടുണ്ടായിരുന്നു. ഇതിന് മറുപടിയായിട്ടാണ് ഉത്തര കൊറിയ കടലിലേക്ക് മിസൈലുകള്‍ പായിച്ചത്. വീണ്ടും ആണവ പരീക്ഷണങ്ങള്‍ നടത്തി ഉത്തര കൊറിയ യുദ്ധാന്തരീക്ഷം സൃഷ്ടിക്കുകയാണ് എന്ന് ദക്ഷിണ കൊറിയയും അമേരിക്കയും പറയുന്നു. എന്നാല്‍ മിസൈലുകളെ പറ്റിയോ യുദ്ധാന്തരീക്ഷം സൃഷ്ടിക്കുന്നതിനെ പറ്റിയോ ഒന്നും പറയാതെ പതിവ് പോലെ  മൗനം പാലിച്ചിരിക്കുകയാണ് ഈ രഹസ്യരാജ്യം. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

പാലക്കാടിന് പുറമേ മൂന്ന് ജില്ലകളില്‍ കൂടി ഉഷ്ണതരംഗ മുന്നറിയിപ്പ്; ആലപ്പുഴയില്‍ രാത്രിതാപനില ഉയരും

വെന്തുരുകി രാജ്യം; താപനില 45 ഡിഗ്രി സെല്‍ഷ്യസിനും മുകളിലേക്ക്; നാലു സംസ്ഥാനങ്ങളില്‍ റെഡ് അലര്‍ട്ട്

ലണ്ടനില്‍ വീടിനുള്ളിലേക്ക് വാഹനം ഇടിച്ചുകയറ്റി;നിരവധി പേരെ വാളുകൊണ്ട് വെട്ടി; അക്രമി അറസ്റ്റില്‍

വേനലാണ്.., വെള്ളം കുടിക്കുമ്പോഴും ശ്രദ്ധ വേണം; ഈ ദുശ്ശീലം നിങ്ങളുടെ ആരോഗ്യം മോശമാക്കും

ഇത് സുരേഷ് ഗോപിയല്ല, സുഭാഷ് ഗോപിയാണ്; വോട്ടെടുപ്പ് ദിനത്തില്‍ വൈറലായ വിഡിയോ