രാജ്യാന്തരം

ആറ് രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക് അമേരിക്കയില്‍ വീണ്ടും വിലക്ക്, ഇറാഖിനെ ഒഴിവാക്കി

സമകാലിക മലയാളം ഡെസ്ക്

വാഷിങ്ടണ്‍: അമേരിക്കയില്‍ ആറ് രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക് വീസ നിഷേധിച്ച് ഡൊണാള്‍ഡ് ട്രംപ് ഭരണകൂടം പുതിയ ഉത്തരവിറക്കി. ഇറാന്‍,സൊമാലിയ,സുഡാന്‍,സിറിയ,ലിബിയ,യെമന്‍ എന്നീ രാജ്യങ്ങളിലുള്ളവര്‍ക്കാണ് വിലക്ക്. അടുത്ത മാസം 16 മുതല്‍ വിലക്ക് നിലവില്‍ വരും. 90 ദിവസത്തേക്കാണ് വിലക്ക്. എന്നാല്‍ ഇറാഖില്‍ നിന്നുള്ള പൗരന്‍മാരെ വിലക്കില്‍ നിന്നും ഒഴിവാക്കി. ഗ്രീന്‍ കാര്‍ഡുള്ളവരേയും നേരത്തെ വീസ ലഭിച്ചിട്ടുള്ളവരേയും വിലക്കില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.

 ഇറാന്‍ ഉള്‍പ്പെടെയുള്ള രാജ്യങ്ങളില്‍നിന്നുള്ളവരെ വിലക്കിയ ജനുവരി 27ന്റെ ഉത്തരവിനെതിരെ യുഎസ് കോടതികള്‍ സ്‌റ്റേ പുറപ്പെടുവിച്ചിരുന്നു. ഇതിന് പിന്നാലെയാണ് പരിഷ്‌കരിച്ച ഉത്തരവ് എന്ന പേരില്‍ ഉത്തരവുമായി ട്രംപ് വീണ്ടും എത്തിയത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

തലയോട്ടി പൊട്ടിയത് മരണ കാരണം, ശരീരത്തില്‍ സമ്മര്‍ദമേറ്റിരുന്നു; കൊച്ചിയിലെ നവജാത ശിശുവിന്റെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്

'അമ്മ ഏല്‍പ്പിച്ച ദൗത്യം, അമേഠിയും റായ്ബറേലിയും എന്റേതാണ്'; വൈകാരിക പ്രതികരണവുമായി രാഹുല്‍ ഗാന്ധി

ഡ്രൈവിങ് ടെസ്റ്റ് പരിഷ്കരണത്തില്‍ ഇളവ്; പ്രതിദിന ലൈസന്‍സ് 40 ആക്കും, ​ഗതാ​ഗത വകുപ്പിന്റെ സർക്കുലർ നാളെ

ഗീതു മോഹൻദാസ് ചിത്രം 'ടോക്സിക്കി'ൽ നിന്ന് കരീന കപൂർ പിന്മാറി

പാലക്കാട് മേഖല തിരിച്ച് വൈദ്യുതി നിയന്ത്രണം, രാത്രി ഏഴിനും ഒരു മണിക്കും ഇടയില്‍