രാജ്യാന്തരം

മൊസൂളില്‍ നിരപരാധികളായജനങ്ങളേയും കൊന്നുതള്ളിയതായി അമേരിക്കന്‍ സൈന്യത്തിന്റെ കുറ്റസമ്മതം

സമകാലിക മലയാളം ഡെസ്ക്

 ഇസ്ലാമിക് സ്റ്റേറ്റിന്റെ പിടിയില്‍ നിന്നും പടിഞ്ഞാറന്‍ മൊസൂളിനെ മോചിപ്പിക്കാനുള്ള പോരാട്ടതിനിടയില്‍ നാട്ടുകാരും കൊല്ലപ്പെട്ടു എന്ന് അമേരിക്കന്‍ സൈന്യം സമ്മതിച്ചാതായി റിപ്പോര്‍ട്ടുകള്‍. കഴിഞ്ഞയാഴ്ച നടത്തിയ വ്യോമാക്രമണത്തില്‍ നാട്ടുകാരും കൊല്ലപ്പെട്ടിട്ടുണ്ട് എന്ന് അമേരിക്കന്‍ സൈന്യം സമ്മതിച്ചതായി അല്‍ജസീറ റിപ്പോര്‍ട്ട് ചെയ്യുന്നു. 

മൊസൂളിന്റെ ഭാഗമായുള്ള അല്‍ ജദിദ ജില്ലയില്‍ നിന്നും ഇസ്ലാമിക് സ്‌റ്റേറ്റിനെ തുരത്താന്‍ വേണ്ടി കഴിഞ്ഞ 17ന് നടത്തിയ അക്രമത്തില്‍ നിരവധി സാധാരണക്കാര്‍ കൊല്ലപ്പെട്ടത് ഞെട്ടിക്കുന്നതാണ് എന്ന് ഐക്യരാഷ്ട്ര സഭ അഭിപ്രായപ്പെട്ടതിന് തൊട്ടുപിന്നാലെയാണ് അമേരിക്കന്‍ സൈന്യത്തിന്റെ കുറ്റസമ്മതം വന്നിരിക്കുന്നത്. 

ഈ ആക്രമണത്തില്‍ മാത്രം ഏകദേശം 200ലധികം പേര്‍ മരിച്ചിട്ടുണ്ട് എന്നാണ് കണക്കുകള്‍ പറയുന്നത്. ഫെബ്രുവരി 19നാണ് ഇറാഖ്-അമേരിക്ക സംയുക്ത സൈന്യം ഇസ്ലാമിക് സ്റ്റേറ്റിന്റെ പക്കല്‍ നിന്നും പടിഞ്ഞാറാന്‍ മൊസൂള്‍ തിരികെ പിടിക്കാന്‍ ദൗത്യം ആരംഭിച്ചത്. തുടര്‍ന്നു നടന്ന രൂക്ഷമായ പോരാട്ടത്തിനൊടുവില്‍ ഐഎസ് സൈന്യത്തിന് മുന്നില്‍ അടിയറവ് പറഞ്ഞിരുന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'അന്വേഷണവുമായി സഹകരിക്കരുത്'; ബംഗാള്‍ രാജ്ഭവന്‍ ജീവനക്കാരോട് ഗവര്‍ണര്‍

13 ദിവസത്തെ കാത്തിരിപ്പ്; ദുബായില്‍ മരിച്ച പ്രവാസിയുടെ മൃതദേഹം വിട്ടുനല്‍കി

'അതെ, ഞാനൊരു പെണ്‍കുട്ടിയാണ്'; ഛത്തീസ്ഗഡിലെ കോണ്‍ഗ്രസ് നേതാവ് രാധിക ഖേര രാജിവെച്ചു

'ക്യൂൻ മോഷ്ടിച്ചതാണ് എന്ന് പറഞ്ഞ് ഡിജോ ഒരിക്കലും ക്രൂശിക്കപ്പെടേണ്ട ആളല്ല, അദ്ദേഹം ഒരു നല്ല ടെക്നീഷ്യൻ'

ജഡേജ മിന്നി; ചെന്നൈക്കെതിരെ പഞ്ചാബിന് 168 റണ്‍സ് വിജയലക്ഷ്യം