രാജ്യാന്തരം

അഫ്ഗാനില്‍ ദേശീയ ചാനലിന് നേരെ തീവ്രവാദി അക്രമം 

സമകാലിക മലയാളം ഡെസ്ക്

കാബൂള്‍: അഫ്ഗാനിസ്ഥാനിലെ ടിവി സ്റ്റേഷനില്‍ തീവ്രവാദി  അക്രമം. ജലാല്‍ബാദിലുള്ള  ദേശീയ ചാനലായ റേഡിയോ ടെലിവിഷന്‍ അഫ്ഗാനിസ്ഥാന്‍ ഓഫീസില്‍ മൂന്ന് തീവ്രവാദികള്‍ അക്രമം നടത്തിയെന്ന്  അല്‍ജസീറ റിപ്പോര്‍ട്ട് ചെയ്യുന്നു. എകെ 47 തോക്കുകളുമായി പ്രവേശിച്ച തീവ്രവാദികള്‍ സുരക്ഷാ ഉദ്യോഗസ്ഥരുമായി ഏറ്റുമുട്ടി. മാധ്യമ പ്രവര്‍ത്തകര്‍ ഉള്‍പ്പെടെ നിരവധിപേര്‍ക്ക് പരിക്കേറ്റിണ്ടുണ്ട്.ഏറ്റുമുട്ടല്‍ തുടരുകയാണ്.  അക്രമത്തിന് പിന്നില്‍ ആരാണെന്ന് കണ്ടെത്തിയിട്ടില്ല. 

ഐഎസ് അടക്കമുള്ള തീവ്രവാദ ഗ്രൂപ്പുകളും താലീബാനും ശക്തമായ അഫ്ഗാനില്‍ ടിവി പരിപാടികളും സിനിമയും നിരോധിക്കണം എന്നാണ് തീവ്രവാദികളുടെ ആവശ്യം. മാധ്യമ സ്ഥാപനങ്ങള്‍ക്ക് നേരേയും മാധ്യമ പ്രവര്‍ത്തകര്‍ക്ക് നേരേയും അക്രമം നടക്കുന്നത് പതിവാണ്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'അവര്‍ക്ക് ദക്ഷിണേന്ത്യയെ പ്രത്യേക രാജ്യമാക്കണം'- ഇന്ത്യ സഖ്യത്തിനെതിരെ മോദി

ഓപ്പണറായി അതിവേഗം! രാഹുലിന് റെക്കോര്‍ഡ്, എലൈറ്റ് പട്ടികയില്‍

'കള്ളക്കടൽ'- ഉയർന്ന തിരമാല, കടലാക്രമണ സാധ്യത

കരുത്തായത് രാഹുലും ദീപക്കും; രാജസ്ഥാന് മുന്നില്‍ 198 റണ്‍സ് ലക്ഷ്യം വച്ച് ലഖ്‌നൗ

വമ്പന്‍ താരനിര; തിയറ്റർ വിറപ്പിക്കാൻ 'കൽക്കി 2898 എഡി' എത്തുന്നു, പ്രഭാസ് ചിത്രത്തിന്റെ റിലീസ് തിയതി പ്രഖ്യാപിച്ചു