രാജ്യാന്തരം

മലപ്പുറം കത്തി,അമ്പും വില്ലും...കിട്ടിയത് 82,000 ഡോളര്‍ മാത്രം! 

സമകാലിക മലയാളം ഡെസ്ക്

വാനാക്രൈ അക്രമം നടത്തിയ ഹാക്കര്‍മാര്‍ക്ക് കുറച്ചു ദിവസത്തേക്ക് സൈബര്‍ ലോകത്തെ പിടിച്ചുകുലുക്കാന്‍ സാധിച്ചു. എന്നാല്‍ ഹാക്കിങ്ങിലൂടെ അവര്‍ക്ക് പ്രതീക്ഷിച്ച ലാഭം നേടിയെടുക്കാന്‍ കഴിഞ്ഞോ? ഇല്ലാ എന്നാണ് പുറത്തുവരുന്ന കണക്കുകള്‍ സൂചിപ്പിക്കുന്നത്. 

മാധ്യമങ്ങള്‍ പറയുന്നത് പോലെ അത്രയും ഭീകരനായ വൈറസ് ആയിരുന്നില്ല വാനാക്രൈ. വിന്റോസ് എക്‌സ് പി പോലുള്ള അനേകം നെറ്റ്‌വര്‍ക്കുകള്‍ക്ക്‌
വൈറസ് തീര്‍ത്ത ഉപരോധം എളുപ്പം മറികടക്കാനും സാധിച്ചു. ഇതുവരെ ഹാക്കര്‍മാര്‍ക്ക് നേടിയെടുക്കാന്‍ സാധിച്ചത് 82,000 ഡോളറാണ്. ഇത് അവര്‍ പ്രതീക്ഷിച്ചതിലും താഴെയാണെന്ന് വിവിധ സര്‍വ്വേകളെ ആധാരമാക്കി സ്‌ക്രോള്‍ പറയുന്നു. മറ്റ് റാന്‍സംവെയര്‍ അക്രമങ്ങളെ അപേക്ഷിച്ച് വാനാക്രൈ നേടിയത് ഏറ്റവും കുറഞ്ഞ നേട്ടമാണ്. ക്രിപ്‌റ്റോ വാള്‍ ലോകവ്യാപകമായ അക്രമങ്ങളില്‍ നിന്ന് അതിന്റെ സൃഷ്ടാവിന് നേടിക്കൊടുത്തത് 325 കോടി ഡോളറാണ്. 


ലോകരാജ്യങ്ങളിലെ പ്രധാന സ്ഥാപനങ്ങളിലെല്ലാം അക്രമം നടത്താന്‍ വൈറസിന് സാധിച്ചിരുന്നു. യുകെയിലെ നാഷ്ണല്‍ ഹെല്‍ത്ത് സര്‍വ്വീസ്, ഫ്രെഞ്ച് കാര്‍ മാനുഫാക്ചര്‍ കമ്പനിയായ റെണാള്‍ട്ട്, യുഎസ് ഡെലിവറി സര്‍വ്വീസ് കമ്പനിയായ ഫെഡക്‌സ് തുടങ്ങി പലവിധ സ്ഥാപനങ്ങളും അക്രമിച്ചു എങ്കിലും അവര്‍ക്ക് പ്രതീക്ഷ തുക ലഭിച്ചില്ല എന്നുമാത്രമല്ല ഇവയില്‍ പല കമ്പനികളും സ്ഥാപനങ്ങളും വളരെ വിദഗ്ധമായി വൈറസിനെ ചെറുക്കുകയും ചെയ്തു. 

ഇതില്‍ ഏറെ രസകരമായ കാര്യം എന്തെന്നാല്‍ വാനക്രൈ ഏറ്റവും കൂടുതല്‍ ബാധിച്ച പ്രധാനനെറ്റ് വര്‍ക്കുകള്‍ ഒന്നും അവരാവശ്യപ്പെട്ട പണം നല്‍കാന്‍ തയ്യാറായില്ല എന്നതാണ്. ഇവരുടെ ഡേറ്റകള്‍ മറ്റ് സംവിധാനങ്ങള്‍ ഉപയോഗിച്ച് തിരികെപ്പിടിക്കുകയും ചെയ്തു.  200,000 സ്ഥാപനങ്ങളിലേക്ക് അക്രമം നടത്താന്‍ സാധിച്ചുവെങ്കിലും 200 പേരില്‍ നിന്ന് മാത്രമാണ് പണം ലഭിച്ചത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'പാര്‍ട്ടിയില്‍ എന്റെ പോസിഷന്‍ നോക്ക്, ബുദ്ധിയുള്ള ആരെങ്കിലും ബിജെപിയില്‍ ചേരുമോ?'; ശോഭ സുരേന്ദ്രന്‍ പറയുന്ന ഹോട്ടലില്‍ പോയിട്ടില്ലെന്ന് ഇപി

150 മത്സര ജയങ്ങളില്‍ ഭാഗമായി; വീണ്ടും റെക്കോര്‍ഡുമായി ധോനി

വിഴുങ്ങിയ നിലയിൽ കൊക്കെയ്ൻ പിടികൂടുന്നത് ആദ്യം; കൊച്ചി എയർപോർട്ടിൽ റെഡ് അലേർട്ട്

കെഎസ്ഇബിയില്‍ ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ്, കെണിയില്‍ പെട്ടവര്‍ നിരവധി; മുന്നറിയിപ്പ്

കാര്‍ഷിക സര്‍വകലാശാല ക്യാംപസില്‍ രണ്ടു സെക്യൂരിറ്റി ജീവനക്കാര്‍ മരിച്ചനിലയില്‍, അന്വേഷണം