രാജ്യാന്തരം

ഞങ്ങള്‍ തീവ്രവാദികളല്ല,ഞങ്ങളുടെ യുദ്ധം നിങ്ങളോടല്ല; ട്രംപിനോട് ഹമാസ് 

സമകാലിക മലയാളം ഡെസ്ക്

ങ്ങളെ തീവ്രവാദികളെന്ന് വിളിച്ച അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ്‌ ട്രംപിന്റെ വാക്കുകള്‍ തള്ളി ഹമാസ് നേത്യത്വം. ഹമാസിനെ തീവ്രവാദ ഗ്രൂപ്പായി വളച്ചൊടിക്കാനാണ് ട്രംപ് ശ്രമിക്കുന്നതെന്ന് ഹമാസ് വക്താവ് പറഞ്ഞു. ട്രംപ് ഞങ്ങളുടെ ഇമേജ് നശിപ്പിക്കാന്‍ ശ്രമിക്കുകയാണ് എന്നും സയണിസ്റ്റ് ശക്തികളോട് ചായുകയാണെന്നും ഹമാസ് വക്താവ് പറഞ്ഞതായി അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

മുന്‍ഗമികളുടെ അതേ നിലപാടുകള്‍ തന്നെയാണ് ട്രംപ് പിന്തുടരുന്നത് എന്ന് ഹമാസ് ആരോപിച്ചു. ഞങ്ങളുടെ യുദ്ധം പടിഞ്ഞാറിനോടോ ട്രംിനോടോ അല്ല,ഇസ്രയേലിനോടാണ് ഹമാസ് വ്യക്തമാക്കി.

സൗദി സന്ദര്‍ശന വേളയില്‍ 55 മുസ്‌ലിം രാജ്യങ്ങളുടെ പ്രതിനിധികളോട് റിയാദില്‍ സംസാരിക്കവെയായിരുന്നു ട്രംപിന്റെ പരാമര്‍ശം. ഇസ്ലാമിക സ്റ്റേറ്റ്, അല്‍ഖയിദ,ബിസ്ബുള്ള,ബമാസ് ഇവയെല്ലാം ഒരേ തരത്തില്‍പ്പെട്ട തീവ്രവാദ സംഘടനകള്‍ ആണ് എന്നായിരുന്നു ട്രംപിന്റെ പരാമര്‍ശം.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കെഎസ്ആര്‍ടിസി ബസിലെ മെമ്മറി കാര്‍ഡ് കാണാതായത് അന്വേഷിക്കുമെന്ന് ഗതാഗതമന്ത്രി; എംഡിക്ക് നിര്‍ദേശം

മുസ്ലീങ്ങള്‍ക്ക് മാത്രമാണോ കൂടുതല്‍ കുട്ടികളുള്ളത്?, എനിക്ക് അഞ്ച് മക്കളുണ്ട്; മോദിയോട് മറുചോദ്യവുമായി ഖാര്‍ഗെ

തമിഴ്‌നാട്ടില്‍ കരിങ്കല്‍ ക്വാറിയില്‍ സ്‌ഫോടനം; നാലു തൊഴിലാളികള്‍ മരിച്ചു; നിരവധി പേര്‍ക്ക് പരിക്ക്

നഖം നോക്കി ആരോഗ്യം അറിയാം; നിറത്തിലും ഘടനയിലും വ്യത്യാസമുണ്ടായാല്‍ ശ്രദ്ധിക്കണം

'അവര്‍ക്കല്ലേ പിടിപാടുള്ളത്, മെമ്മറി കാര്‍ഡ് മാറ്റിയതാകാം, എംഎല്‍എ ബസിനുള്ളില്‍ കയറുന്നതും വീഡിയോയിലുണ്ട്'