രാജ്യാന്തരം

ഒടുവില്‍ അമേരിക്ക സമ്മതിച്ചു;രണ്ടു ഭീകരര്‍ക്കുവേണ്ടി നൂറിലേറെ നിരപരാധികളെ കൊന്നു

സമകാലിക മലയാളം ഡെസ്ക്

വാഷിങ്ടണ്‍:ഇറാഖിലെ മൊസൂള്‍ ഇസ്ലാമിക് സ്റ്റേറ്റില്‍ നിന്നും പിടിച്ചെടുക്കുന്നതിന്റെ ഭാഗമായി നടത്തിയ ഒരു വ്യോമാക്രമണത്തില്‍ നൂറിലേറെ സാധാരണക്കാരുടെ ജീവനെടുത്തുവെന്ന് തുറന്നു സമ്മതിച്ച് അമേരിക്ക. ഇക്കഴിഞ്ഞ മാര്‍ച്ചില്‍ രണ്ട് ഭീകരര്‍ ഒളിച്ചിരുന്ന കെട്ടിടത്തിന് നേരെയാണ് വ്യോമാക്രമണം നടത്തിയത്. എന്നാല്‍ കെട്ടിടത്തില്‍ ആള്‍ത്താമസമുണ്ടായിരുന്നുവെന്ന് അറിയില്ലായിരുന്നു എന്ന് അമേരിക്കന്‍ സൈന്യം വ്യക്തമാക്കി. 

കെട്ടിടത്തിനുള്ളില്‍ ശക്തിയേറിയ സ്‌ഫോടക വസ്തുക്കള്‍ ഐഎസ് ഭീകരര്‍ സൂക്ഷിച്ചിരുന്നുവെന്നും ഇതു പൊട്ടിത്തെറിച്ചതാണ് അപകടത്തിന്റ വ്യാപ്തി വര്‍ദ്ധിപ്പിച്ചത് എന്നുമാണ് സൈന്യത്തിന്റെ വാദം. ഭീകരര്‍ ഒളിച്ചിരുന്ന കെട്ടിടത്തിന്റെ താഴത്തെ നിലയിലുണ്ടായിരുന്ന 101 പേരും അടുത്ത കെട്ടിടങ്ങളിലെ നാലുപേരുമാണ് കൊല്ലപ്പെട്ടത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

നരേന്ദ്രമോദി വീണ്ടും അയോധ്യയില്‍; യോഗി ആദിത്യനാഥിനൊപ്പം റോഡ് ഷോ

'ആദ്യ യാത്രയിൽ നവകേരള ബസ്സിന്റെ ഡോർ തകർന്നു': വാർത്ത അടിസ്ഥാനരഹിതമെന്ന് കെഎസ്ആർടിസി

വീണ്ടും നരെയ്ന്‍ ഷോ; കൊല്‍ക്കത്തയ്ക്ക് കൂറ്റന്‍ സ്‌കോര്‍

കള്ളക്കടൽ; ആലപ്പുഴയിലും തിരുവനന്തപുരത്തും കടൽക്ഷോഭം രൂക്ഷം; അതിതീവ്ര തിരമാലയ്ക്ക് സാധ്യത

ഇസ്രയേലില്‍ അല്‍ജസീറ ചാനല്‍ അടച്ചുപൂട്ടും; ഏകകണ്ഠമായി വോട്ട് ചെയ്ത് മന്ത്രിസഭ