രാജ്യാന്തരം

മാഞ്ചസ്റ്ററില്‍  ഭീകരാക്രമണം നടത്തിയ ചാവേറിന്റെ ചിത്രങ്ങള്‍ പുറത്തുവിട്ട് അന്വേഷണ ഏജന്‍സികള്‍

സമകാലിക മലയാളം ഡെസ്ക്

ലണ്ടന്‍: മാഞ്ചസ്റ്ററില്‍ 22പേരുടെ ജീവനെടുത്ത ഭീകരാക്രമണം നടത്തിയ ചാവേറിന്റെ ചിത്രങ്ങള്‍ പുറത്തുവിട്ട് അന്വേഷണ ഏജന്‍സികള്‍. അക്രമണം നടത്തിയെന്ന് സംശയിക്കുന്ന സല്‍മാന്‍ ആബിദിയുടെ ചിത്രമാണ് പുറത്തുവിട്ടിരിക്കുന്നത്. കറുത്ത ജാക്കറ്റും ബേസ്‌ബോള്‍ തൊപ്പിയും ജീന്‍സും കണ്ണടയും ധരിച്ച സല്‍മാന്റെ ചിത്രങ്ങളാണ് പുറത്തുവിട്ടിരിക്കുന്നത്. അക്രമത്തിന് മുമ്പ് സിസി ടിവിയില്‍ പതിഞ്ഞ ചിത്രങ്ങളാണ് ചാവേറിനെ തിരിച്ചറിയാന്‍ സഹായമായത്.

സല്‍മാന്‍ ആബിദിയുടെ സഹോദരന്‍ അടക്കം 11പേര്‍ ഇപ്പോള്‍ ലണ്ടന്‍ അന്വേഷണസംഘത്തിന്റെ കസ്റ്റഡിയിലാണ്. മാഞ്ചസ്റ്റരില്‍ ജനിച്ച ആബിദിയുടെ മാതാപിതാക്കള്‍ ലിബിയക്കാരാണ്. ലിബിയയിലായിരുന്ന ആബിദി മെയ് 18നാണ് ബ്രിട്ടണിലെത്തിയത്. 

അമേരിക്കന്‍ പോപ് ഗായിക അരീന ഗ്രാന്റെയുടെ സംഗീത പരിപാടി കഴിഞ്ഞ് പുറത്തിറങ്ങിയവര്‍ക്ക് നേരെയാണ് ചാവേറാക്രമണമുണ്ടായത്. 119ഓളംപേര്‍ക്ക് പരിക്കേറ്റ അക്രമത്തില്‍ 22പേര്‍ മരിച്ചിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

നരേന്ദ്രമോദി വീണ്ടും അയോധ്യയില്‍; യോഗി ആദിത്യനാഥിനൊപ്പം റോഡ് ഷോ

'ആദ്യ യാത്രയിൽ നവകേരള ബസ്സിന്റെ ഡോർ തകർന്നു': വാർത്ത അടിസ്ഥാനരഹിതമെന്ന് കെഎസ്ആർടിസി

വീണ്ടും നരെയ്ന്‍ ഷോ; കൊല്‍ക്കത്തയ്ക്ക് കൂറ്റന്‍ സ്‌കോര്‍

കള്ളക്കടൽ; ആലപ്പുഴയിലും തിരുവനന്തപുരത്തും കടൽക്ഷോഭം രൂക്ഷം; അതിതീവ്ര തിരമാലയ്ക്ക് സാധ്യത

ഇസ്രയേലില്‍ അല്‍ജസീറ ചാനല്‍ അടച്ചുപൂട്ടും; ഏകകണ്ഠമായി വോട്ട് ചെയ്ത് മന്ത്രിസഭ