രാജ്യാന്തരം

ഡൊണാള്‍ഡ് ട്രംപ് ട്വിറ്റര്‍ ഉപേക്ഷിച്ചുവോ? സംഭവം അതൊന്നുമല്ലെന്ന് ട്വിറ്റര്‍

സമകാലിക മലയാളം ഡെസ്ക്

ട്വിറ്ററില്‍ സജീവമായിരുന്നു അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. എന്നാല്‍ വ്യാഴാഴ്ച വൈകീട്ടോടെ ട്രംപിന്റെ അക്കൗണ്ട് ട്വിറ്ററില്‍ നിന്നും അപ്രത്യക്ഷമായി. 

ട്രംപിന്റെ ട്വിറ്റര്‍ അക്കൗണ്ട് തിരയുന്നവര്‍ക്ക്, ആ പേജ് നിലവിലില്ലെന്ന മെസേജായിരുന്നു കിട്ടിയിരുന്നത്. എന്നാല്‍ ട്രംപ് തന്റെ ട്വിറ്റര്‍ അക്കൗണ്ട് ഉപേക്ഷിച്ചതല്ല സംഭവം എന്നാണ് ട്വിറ്റര്‍ വ്യക്തമാക്കുന്നത്. 

ട്വിറ്ററിലെ ഒരു ജീവനക്കാരന് സംഭവിച്ച പിഴവാണ് പ്രസിഡന്റിന്റെ അക്കൗണ്ടിന് വിനയായത്. 11 മിനിറ്റ് നേരം ട്രംപിന്റെ അക്കൗണ്ട് അപ്രത്യക്ഷമായി. എന്നാല്‍ ഉടനെ തന്നെ അക്കൗണ്ട് ട്വിറ്റര്‍ തിരിച്ചെത്തിക്കുകയും ചെയ്തു. 

ഇത്തരം സംഭവങ്ങള്‍ ഇനി ആവര്‍ത്തിക്കാതിരിക്കാനുള്ള മുന്‍കരുതല്‍ സ്വീകരിക്കുമെന്നും ട്വിറ്റര്‍ വ്യക്തമാക്കി. 41.7 മില്യണ്‍ ഫോളോവേഴ്‌സാണ് ട്രംപിന് ട്വിറ്ററിലുള്ളത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

പനാമ എണ്ണക്കപ്പലിന് നേരെ ഹൂതി ആക്രമണം; ഇന്ത്യക്കാരുള്‍പ്പെടെയുളളവരെ രക്ഷപ്പെടുത്തി ഇന്ത്യന്‍ നാവികസേന

പത്രമിടാനെത്തിയ കുട്ടിയെ ലൈംഗികമായി ഉപദ്രവിച്ചെന്ന് പരാതി; സിപിഎം ബ്രാഞ്ച് കമ്മിറ്റി അംഗം അറസ്റ്റില്‍

'ശൈലജ ഏതാ ശശികല ഏതാ എന്ന് മനസിലാവുന്നില്ല', വര്‍ഗീയ ടീച്ചറമ്മയെന്നും പരിഹസിച്ച് രാഹുല്‍ മാങ്കൂട്ടത്തില്‍

വെടിക്കെട്ട് ബാറ്റിങ്ങുമായി ഋതുരാജ്; ഹൈദരാബാദിന് 213 റണ്‍സ് വിജയലക്ഷ്യം

ഗുജറാത്ത് തീരത്ത് വന്‍ ലഹരിവേട്ട, 600 കോടിയുടെ ലഹരി മരുന്നുമായി പാക്‌ബോട്ട്, 14 പേര്‍ അറസ്റ്റില്‍